
ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിലവിൽ ഷോ മുന്നേറുകയാണ്. എന്നാൽ മലയാളത്തിൽ ബിഗ് ബോസ് തുടങ്ങിയിട്ട് ആറാമത്തെ സീസൺ ആയിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് സീസണിലും ഉണ്ടായിരുന്നത് പോലെ ഇത്തവണ സോഷ്യൽ മീഡിയ ഫെയിമുകളും ധാരാളം ഉണ്ട്. അക്കൂട്ടത്തിൽ മറ്റൊരു താരമാണ് നോറ മുസ്കാൻ. സോഷ്യൽ മീഡിയ കണ്ടിന്യൂസ് ആയി ഉപയോഗിക്കുന്നവർക്ക് സുപരിചിതയാണ് നോറ.
കോഴിക്കോട് സ്വദേശിയായ നോറ മുസ്കാൻ ഡിജിറ്റർ ക്രിയേറ്റർ ആണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ, ട്രാവലർ, മോഡലിംഗ് തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങിയ ആളാണ് നോറ. @NorahmuskaanT എന്നാണ് നോറയുടെ യുട്യൂബ് ചാനലിന്റെ പേര്. ചാനൽ തുടങ്ങി അധികം ആയില്ലെങ്കിലും 394ൽ പരം സബ്സ്ക്രൈബേഴ്സ് താരത്തിനുണ്ട്. ഇൻസ്റ്റാഗ്രാമിൽ 308കെ ഫോളേവേഴ്സുള്ള നോറയ്ക്ക് ഫേസ്ബുക്കിൽ 2.2കെ ഫോളോവേഴ്സും ഉണ്ട്. ഷൈബൽ സാദത്ത് എന്നാണ് നോറയുടെ യഥാർത്ഥ പേര്. എന്തായാലും ഈ തട്ടത്തിൻ മറയത്തെ ഫ്രീക്കത്തി പെണ്ണ് ബിബി ഹൗസിൽ തിളങ്ങും എന്ന് തന്നെ കരുതപ്പെടാം.
ഇന്ന് കൊടിയേറുന്ന ബിഗ് ബോസ് മലയാളം സീസൺ ആറിൽ കഴിഞ്ഞ വർഷങ്ങളിലെ പോലെ തന്നെ മോഹൻലാൽ ആണ് അവതാരകൻ. പത്തൊൻപത് മത്സരാർത്ഥികളാണ് ഇത്തവണ ഷോയില് ആദ്യം മാറ്റുരയ്ക്കുക. ശേഷം വൈൽഡ് കാർഡ് എൻട്രിയായി മറ്റു ചിലരും ഷോയ്ക്ക് ഉള്ളിൽ എത്തും. എന്തായാലും പുതിയ സീസണ് വർണാഭമായ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ഇനി വരും നാളുകൾ ആരൊക്കെ വീഴും ആരൊക്കെ മുന്നേറും എന്നത് കാത്തിരുന്ന് തന്നെ കാണേണ്ടിയിരിക്കുന്നു.
Last Updated Mar 10, 2024, 9:36 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]