
പാലം നിർമാണത്തിലും പരിപാലനത്തിലും മുന്നറിയിപ്പുകള്‍ പാലിക്കുന്നതിലും വീഴ്ച; കുറ്റക്കാര്‍ ആരൊക്കെ? ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവത്തില്‍ ടൂറിസം ഡയറക്ടര്‍ പി ബി നൂഹ് ഇന്ന് റിപ്പോര്‍ട്ട് നല്‍കും തിരുവനന്തപുരം: വർക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്ന സംഭവത്തില്‍ ടൂറിസം ഡയറക്ടർ പി ബി നൂഹ് ഇന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് റിപ്പോർട്ട് നല്‍കും. പാലം നിർമാണത്തിലും പരിപാലനത്തിലും മുന്നറിയിപ്പുകള്‍ പാലിക്കുന്നതിലും വീഴ്ച ഉണ്ടായെന്നാണ് കണ്ടെത്തല്‍ എന്നാണ് സൂചന.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ തുടർ നടപടികള്‍ സ്വീകരിക്കുമെന്നാണ് ടൂറിസം മന്ത്രി അറിയിച്ചത്. ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലും അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയും ചേർന്നുള്ള പദ്ധതിയുടെ നടത്തിപ്പ് ജോയ് വാട്ടർ ‘ സ്പോർട്സ് എന്ന കമ്പനിക്കാണ്.
പാലത്തിന്റെ സുരക്ഷാ ചുമതല കരാർ കമ്പനിക്ക് മാത്രമാണെന്ന ഡി ടി പി സിയുടെയും അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയും വാദം ടൂറിസം സെക്രട്ടറി ഇന്നലെ തള്ളിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇക്കാര്യങ്ങളും റിപ്പോർട്ടില്‍ പരിശോധിച്ചേക്കും.
കടല്‍ ക്ഷുഭിതമായ സമയത്ത് പാലം പ്രവർത്തിപ്പിച്ചതിലും മതിയായ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കുന്നതിലും വീഴ്ച ഉണ്ടായെന്ന് വർക്കല നഗരസഭയും സമ്മതിച്ചിരുന്നു.
അപകടത്തില്‍ കടലില്‍ വീണു പരിക്കേറ്റ മൂന്ന് പേർ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. Related …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]