
കോഴിക്കോട്: വടകരയിലെത്തിയ യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന് ആവേശകരമായ സ്വീകരണം. ആയിരങ്ങളാണ് ഷാഫിയെ വരവേൽക്കാൻ വടകര ബസ് സ്റ്റാൻഡ് പരിസരത്ത് തടിച്ചുകൂടിയത്. വടകരയിൽ മത്സരിക്കാനുള്ള കാര്യം പറഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു. ലോക്ഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിക്കേണ്ടി വരുമെന്ന് അറിയില്ലായിരുന്നു. മത്സരിക്കാനുള്ള കാര്യം പറഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. ആദ്യം പ്രയാസം ഉണ്ടായിരുന്നു. പാലക്കാട്ട് നിന്ന് വരാൻ വലിയ വിഷമമുണ്ട്. എംഎൽഎ എന്ന പദവി സമ്മാനിച്ചത് പാലക്കാട്ടെ ജനങ്ങളാണ്. പ്രയാസം നേതാക്കളെ അറിയിച്ചിരുന്നുവെന്നും ഷാഫി വടകരയിൽ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കവേ വിശദീകരിച്ചു.
പാലക്കാട്ട് ഉപതെരഞ്ഞെടുപ്പ് ഉറപ്പാണ്. ബിജെപി ജയിക്കുമോ എന്ന് അറിയാനാണ് സിപിഎം ശ്രമിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് നടന്നാൽ ഉയർന്ന ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കും.വടകരയിലെ എല്ലാ സ്ഥാനാർഥികളെയും ബഹുമാനത്തോടെ കാണുന്നു. ഉമ്മൻചാണ്ടിയാണ് തന്നെ കൈപിടിച്ച് ഇറക്കിയത്. കല്ലറയിൽ നിന്നും ഉമ്മൻചാണ്ടിയുടെ അനുഗ്രഹം വാങ്ങിയാണ് വടകരയിലേക്ക് വന്നത്. 51 വെട്ടിൻ്റെ പ്രത്യയ ശാസ്ത്രം ജയിക്കാൻ വടകര സമ്മതിക്കില്ലെന്ന് ടിപി വധം പരാമർശിച്ച് ഷാഫി അഭിപ്രായപ്പെട്ടു. മുരളീധരൻ തൃശൂർ പോയത് ഒരു ചലഞ്ചാണേ്. മറ്റ് 19 സ്ഥാനാർഥികൾക്കും അതിൻ്റെ ഊർജം ലഭിക്കും. മുരളീധരന്റെ ആർഎസ്എസ് വിരുദ്ധതക്കുള്ള സർട്ടിഫിക്കറ്റാണ് കെ സുരേന്ദ്രന്റെ ശിഖണ്ഡി പ്രയോഗമെന്നും ഷാഫി അഭിപ്രായപ്പെട്ടു.
Last Updated Mar 10, 2024, 10:11 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]