
തൃശൂര്‍- അതിരപ്പിള്ളി ആനക്കയത്ത് സ്വകാര്യ ബസിന് നേരെ പാഞ്ഞെടുത്ത കാട്ടാന ഭീതി സൃഷ്ടിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. മറഞ്ഞിരുന്ന ആന പെട്ടന്ന് ബസിന് നേരേ പാഞ്ഞടുക്കുകയായിരുന്നു.
15 മിനിറ്റോളം ആന റോഡില്‍ തന്നെ തുടര്‍ന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് ആനയെ കാട് കയറ്റിയത്.
ആനയ്ക്ക് മദപ്പാടിന്റെ ലക്ഷണമുണ്ടെന്നും ഇതുവഴി യാത്ര ചെയ്യുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്കി. അതിരപ്പിള്ളി ആനക്കയത്ത് ബസ് തടഞ്ഞത് ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കാട്ടാനയായ മഞ്ഞക്കൊമ്പനാണെന്ന് സംശയിക്കുന്നുണ്ട്.
മൂന്ന് ഫോറസ്റ്റ് സ്റ്റേഷനുകളെ നിരീക്ഷണത്തിന് ചുമതലപ്പെടുത്തിയിട്ടുണ്ട്. (function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]