
കണ്ണൂര്‍- സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ലോട്ടറി തൊഴിലാളികളുടെ സ്നേഹം ഏറ്റുവാങ്ങിയായിരുന്നു ഞായറാഴ്ച എം. വി ജയരാജന്റെ പര്യടനം.
അഴീക്കോട് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലെ സ്വീകരണത്തിന് ഇടയിലാണ് കണ്ണൂരില്‍ ലോട്ടറി തൊഴിലാളികളുടെ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയത്. ലോട്ടറി തൊഴിലാളികള്‍ക്ക് വേണ്ടി യൂനിയന്‍ രൂപീകരിക്കുകയും ക്ഷേമനിധി ഏര്‍പ്പാടാക്കുകയും ചെയ്ത തങ്ങളുടെ നേതാവ് എം. വി ജയരാജന്റെ വിജയത്തിന് വേണ്ടിയാണ് തൊഴിലാളികള്‍ പ്രത്യേക കുടുംബ സംഗമം വിളിച്ചു ചേര്‍ത്തത്.
ഞായറാഴ്ച രാവിലെ ചാലാട്, കുഞ്ഞിപ്പള്ളി, കണ്ണാടിപറമ്പ് തെരു എന്നിവിടങ്ങളില്‍ സ്ഥാനാര്‍ഥിയെ ആനയിച്ച് കൊണ്ടുള്ള റോഡ് ഷോ നടന്നു. കോര്‍പ്പറേഷന്റെ ഭാഗമായ പള്ളിക്കുന്ന്, പുഴാതി സോണല്‍ മേഖലയിലും നാറാത്ത് പഞ്ചായത്തിലും വ്യക്തികളെയും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് വോട്ട് അഭ്യര്‍ഥിച്ചു.
കണ്ണൂരില്‍ ഹോമിയോ ഡോക്ടര്‍മാരുടെ കുടുംബസംഗമത്തിലും പങ്കെടുത്തു. എല്‍. ഡി.
എഫ് നേതാക്കളായ കെ. വി.
സുമേഷ് എം. എല്‍.
എ, കെ. സി.
ഹരികൃഷ്ണന്, ടി. രവീന്ദ്രന് തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
ധര്‍മടം, മട്ടന്നൂര്‍ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലും ജയരാജന് പങ്കെടുത്തു. ശനിയാഴ്ച രാത്രി മുഴപ്പിലങ്ങാട് കൂറുമ്പകാവിലെ താലപ്പൊലി മഹോല്‍സവ ചടങ്ങിലും ജയരാജനെത്തിയിരുന്നു. തിങ്കളാഴ്ച കണ്ണൂര്‍ മണ്ഡലത്തിലാണ് പര്യടനം.
രാവിലെ 8ന് തലമുണ്ടയില്‍ നിന്ന് പര്യടനം തുടങ്ങും. 8.30 കാഞ്ഞിരോട്, 9 മണി ഏച്ചൂര്‍, 9.30 മുണ്ടേരി, 10.30 ചേലോറ, 11.15 വലിയന്നൂര്‍, 3 മണി ചൊവ്വ സ്പിന്നിംഗ് മില്‍, 3.45 തെക്കീ ബസാര്‍, 7.30 എളയാവൂര്, എളയാവൂര് സൗത്ത് എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ കാണും.
തിങ്കളാഴ്ച വൈകിട്ട്് നടക്കുന്ന കണ്ണൂര്‍, അഴീക്കോട് മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലും പങ്കെടുക്കും. (function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]