![](https://newskerala.net/wp-content/uploads/2025/02/ashik.1.3134967.jpg)
തിരുവനന്തപുരം: മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയതായി പരാതി. മംഗലപുരം ഇടവിളാകത്ത് ആഷിക്കിനെയാണ് തട്ടിക്കൊണ്ടുപോയത്. കാറിലെത്തിയ നാലംഗ സംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കി തട്ടിക്കൊണ്ടുപോകുകയായിരുന്നു. രാത്രി 7.45നായിരുന്നു സംഭവം. ആഷിക്കിന്റെ മാതാപിതാക്കൾ വിദേശത്താണ്. അമ്മൂമ്മയുടെ ഒപ്പമാണ് വിദ്യാർത്ഥി താമസിക്കുന്നത്.
ആറ്റിങ്ങൾ ഭാഗത്തേക്കാണ് കാർ പോയതെന്നാണ് സംശയം. സംഭവത്തിൽ ബന്ധുക്കൾ മംഗലപുരം പൊലീസിൽ പരാതി നൽകി. പൊലീസ് തെരച്ചിൽ തുടങ്ങി. ആഷിക്കിന്റെ ഫോണിൽ പൊലീസ് വിളിച്ചപ്പോൾ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാൾ ഫോൺ എടുത്ത് അസഭ്യം പറഞ്ഞതായാണ് വിവരം.
ഇക്കഴിഞ്ഞ ശനിയാഴ്ചയും ആഷിക്കിനെ ബെെക്കിലെത്തിയ രണ്ടുപേർ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചിരുന്നു. പിന്നാലെ കഞ്ചാവ് വലിക്കാൻ നൽകി. ഇത് ആഷിക്ക് വീട്ടിൽ പറഞ്ഞതോടെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വെെരാഗ്യത്തിലാണ് ഇപ്പോൾ തട്ടിക്കൊണ്ടുപോയതെന്നാണ് കുടുംബം ആരോപിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]