![](https://newskerala.net/wp-content/uploads/2025/02/monalisa.1.3134724.jpg)
മഹാകുംഭമേളയിക്കിടെ സോഷ്യൽ മീഡിയയിൽ വെെറലായ ‘മൊണാലിസ’എന്ന് അറിയപ്പെടുന്ന മോണി ബോൻസ്ലെയെ ആരും അത്രപെട്ടെന്ന് മറന്ന് കാണില്ല. ഇപ്പോഴിതാ മൊണാലിസ കേരളത്തിൽ എത്തുകയാണ്. വരുന്ന ഫെബ്രുവരി 14നാണ് മൊണാലി കോഴിക്കോട് എത്തുന്നത്. ബോബി ചെമ്മണൂരിനൊപ്പമാണ് എത്തുന്നത്. ബോച്ചെ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയത്. മൊണാലിസയുടെ വീഡിയോയും ബോച്ചെ പങ്കുവച്ചിട്ടുണ്ട്. രാവിലെ 10.30നാണ് മൊണാലിസ കോഴിക്കോട് ചെമ്മണൂരിൽ എത്തുന്നത്.
ഇൻഡോറിൽ നിന്നുള്ള മാലവില്പനക്കാരിയാണ് ‘മൊണാലിസ’. ഇരുണ്ട നിറവും ചാരക്കണ്ണുകളും വശ്യമനോഹരമായ പുഞ്ചിരിയുമായെത്തിയ ആ പെൺകുട്ടിയുടെ ചിത്രങ്ങൾ വ്ളോഗര്‍മാര്‍ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് വെെറലായത്. പിന്നാലെ സിനിമയിലേക്കും മൊണാലിസയ്ക്ക് ക്ഷണം ലഭിച്ചു.
ബോളിവുഡ് സംവിധായകൻ സനോജ് മിശ്രയുടെ സിനിമയിലൂടെയാണ് മോണി അഭിനയ രംഗത്തേക്ക് ചുവട് വയ്ക്കുന്നത്. ഡയറി ഓഫ് മണിപ്പൂർ എന്ന സിനിമയിലൂടെയാകും മൊണാലിസ എത്തുക. ഈ സിനിമയുമായി ബന്ധപ്പെട്ട് മോനിയുമായും അവരുടെ വീട്ടുകാരുമായി സംസാരിച്ചതായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ സംവിധായകൻ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൊണാലിസയുടെ വീട്ടിലെത്തിയാണ് സംവിധായകൻ ചിത്രവുമായി ബന്ധപ്പെട്ട കരാർ ഒപ്പുവച്ചതെന്നാണ് വിവരം. സിനിമയെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കുടുംബം അനുവദിക്കുമെങ്കിൽ സിനിമയിൽ അഭിനയിക്കുമെന്ന് മൊണാലിസ നേരത്തെ വ്യക്തമാക്കിയിരുന്നു.