ലോകത്തെ ഏറ്റവും സുന്ദരന്മാരുടെ പട്ടികയിൽ ബോളിവുഡ് ‘ഗ്രീക്ക് ദെെവം’ എന്നറിയപ്പെടുത്ത ഹൃത്വിക് റോഷൻ ഇടംപിടിച്ചെന്ന വാർത്ത കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ടെക്നോ സ്പോർട്ട്സ് നടത്തിയ സർവേയിൽ അഞ്ചാം സ്ഥാനമാണ് ഹൃത്വിക് റോഷൻ നേടിയത്.
ലോക പ്രശസ്ത കെ -പോപ് ബാൻഡ് ആയ ബിടിഎസിലെ അംഗം കിം തേ യുംഗ് ആണ് ലോകത്തെ ഏറ്റവും സുന്ദരന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ഹോളിവുഡിലെ ഏറ്റവും പ്രമുഖ നടന്മാരിൽ ഒരാളായ ബ്രാഡ് പിറ്റ് ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ഹോളിവുഡിലെ മുൻനിര ബ്രിട്ടീഷ് നായകനായ റോബർട്ട് പാറ്റിൻസൺ ആണ് മൂന്നാം സ്ഥാനത്തുള്ളത്. കനേഡിയനും നടനും മോഡലുമായ നോഹ മിൽസ് ആണ് നാലാം സ്ഥാനം നേടിയത്.
എന്താണ് ലോക സുന്ദരനായ ഹൃത്വിക് റോഷന്റെ സൗന്ദര്യ രഹസ്യമെന്ന് അറിയാമോ? വർഷങ്ങളായി തുടരുന്ന ചിട്ടയായ ജീവിതരീതിയാണ് ഹൃത്വിക് റോഷന്റെ സൗന്ദര്യത്തിന് പിന്നിലെ രഹസ്യം. കൂടാതെ തന്റെ സൗന്ദര്യസംരക്ഷണത്തിലെ പ്രധാന ഘടകം അടുക്കളയിലെ ശുദ്ധമായ നെയ്യാണെന്ന് മുൻപ് താരം ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നെയ്യ് ഉപയോഗിക്കുന്നതിലൂടെ കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകൾ, ചുണ്ടുകളുടെ വരൾച്ച തുടങ്ങിയവ ഇല്ലാതാക്കാൻ കഴിയും. കൂടാതെ നെയ്യ് ഒരു മികച്ച മോയ്ചറെെസറാണ്. ചർമം കൂടുതൽ മൃദുലമാക്കുന്നതിനും തിളക്കം നൽകുന്നതിനും നെയ്യ് സഹായിക്കുന്നു. നെയ്യ് കൂടാതെ ശരീര സൗന്ദര്യം നിലനിർത്താൻ കൃത്യമായ ഡയറ്റും വ്യായാമവും താരം പിൻതുടരുന്നുണ്ട്.