![](https://newskerala.net/wp-content/uploads/2025/02/shah-rukh-khan-to-fall-during-ra-one_1200x630xt-1024x538.png)
മുംബൈ: 2011ൽ ഇറങ്ങിയ ഷാരൂഖ് ചിത്രമായിരുന്നു റാ വണ്‍. ഒരു സൂപ്പര്‍ഹീറോ ചിത്രമായി ഒരുക്കിയ ചിത്രം അനുഭവ് സിൻഹയാണ് സംവിധാനം ചെയ്തത്. അന്ന് അഞ്ച് സിനിമകളുടെ മാത്രം പരിചയം ഉണ്ടായിരുന്ന അനുഭവ് സിന്‍ഹ ആ സമയത്തെ ഏറ്റവും കൂടിയ ബജറ്റിലാണ് ചിത്രം ഒരുക്കിയത്. ഗ്രാഫിക്സിലും ആക്ഷനിലും മറ്റും ചിത്രം പ്രശംസ നേടിയെങ്കിലും ബോക്സോഫീസില്‍ ചിത്രം പരാജയമായിരുന്നു. ഈ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് അനുഭവ് സിന്‍ഹ ഇപ്പോള്‍.
മുൽക്ക്, ആർട്ടിക്കിൾ 15, തപ്പട്, അനേക് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ അനുഭവ് ദി ലാലൻടോപ്പിന് നൽകിയ അഭിമുഖത്തിലാണ് റാ വണിന് എന്ത് സംഭവിച്ചുവെന്ന് വെളിപ്പെടുത്തിയത്.
“ഞാൻ 2005-ലാണ് റാവണിന്റെ ആശയം രൂപപ്പെടുത്തുന്നത്. 2006-ൽ എഴുതാൻ തുടങ്ങുകയും ചെയ്തു. ഷാരൂഖ് ഖാനുമായി സിനിമയെക്കുറിച്ച് ചർച്ചകൾ നടത്തിയിരുന്നു. പക്ഷെ അന്തിമമായി ഒന്നും ആയിരുന്നില്ല. എന്നാല്‍ ബെർലിനിൽ ഒരു പത്രസമ്മേളനത്തിൽ ഷാരൂഖ് ഖാൻ പദ്ധതി പ്രഖ്യാപിച്ച് ഇന്ത്യയിലേക്ക് വിമാനം കയറി, ആദ്യമായി പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം അടുത്ത എട്ട് മണിക്കൂറിനുള്ളിൽ എനിക്ക് ഫോണ്‍ താഴെ വയ്ക്കാന്‍ പറ്റിയില്ല.
സത്യം പറഞ്ഞാൽ ഷാരൂഖ് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് എനിക്കറിയില്ല, എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. എട്ട് മണിക്കൂറിന് ശേഷം, എനിക്ക് അദ്ദേഹവുമായി ബന്ധപ്പെടാൻ കഴിഞ്ഞപ്പോൾ, അദ്ദേഹം പറഞ്ഞു ഇനിയും മറച്ചുവയ്ക്കേണ്ട എന്ന്” അനുഭവ് പറയുന്നു.
താൻ വിചാരിച്ച പോലെ ആ സിനിമ വന്നില്ലെന്ന് അനുഭവ് സമ്മതിച്ചു, എന്നാൽ ഷാരൂഖ് ഖാൻ ഒരിക്കലും പണത്തിന്റെ കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ലാത്തതിനാൽ ബജറ്റിനെക്കുറിച്ച് തനിക്ക് ഒരിക്കലും ചിന്തിക്കേണ്ടി വന്നിട്ടില്ലെന്നും അനുഭവ് പറഞ്ഞു.
“ഷാരൂഖ് പണത്തിനും മുകളിലാണ്. വാസ്തവത്തിൽ, അദ്ദേഹം അതിനെക്കുറിച്ച് ഒട്ടും ശ്രദ്ധിച്ചതെയില്ല. തീർച്ചയായും, അന്ന് തന്നെ ബജറ്റ് 90-120 കോടി രൂപയ്ക്ക് ഇടയിലായി. പക്ഷെ എനിക്ക് കൃത്യമായ കണക്ക് അറിയില്ല. അതൊന്നും ശ്രദ്ധിക്കാന്‍ തന്നെ എനിക്ക് പറ്റിയില്ല ” സംവിധായകന് പറഞ്ഞു.
അന്ന് എന്നെക്കാള്‍ സിനിമ അറിയുന്ന അനുഭസമ്പന്നരെയാണ് എനിക്ക് ലഭിച്ചത്. ഇറ്റാലിയന്‍ ക്യാമറമാനും, യുഎസ് വിഎഫ്എക്സ് സൂപ്പര്‍വൈസറും എല്ലാം ലഭിച്ചു. ഷാരൂഖ് തന്നെ ദിവസം 12- 14 മണിക്കൂര്‍ എന്റെ കൂടെ കാണുമായിരുന്നുവെന്ന് അനുഭവ് പറഞ്ഞു.
അവൻ വളരെ ബുദ്ധിമാനായ വ്യക്തിയാണ് ഷാരൂഖ് ഖാന്. കാസ്റ്റിംഗ് ഉൾപ്പെടെ എല്ലാ കാര്യങ്ങളും എന്നോട് ആലോചിച്ചു. സത്യത്തിൽ, ചമ്മക് ചലോയ്ക്ക് വേണ്ടി അക്കോണിനെ കൊണ്ടുവരുന്നത് പോലും വിശാൽ-ശേഖർ ആയിരുന്നു. ഞാൻ ഷാരൂഖിനെ വിളിച്ച് പറഞ്ഞു, ഞങ്ങൾക്ക് എക്കോൺ വേണം. അദ്ദേഹം ‘ഞാൻ ശ്രമിക്കട്ടെ…’ എന്നായിരുന്നു ഷാരൂഖിന്റെ മറുപടി. പിന്നെ ഷാരൂഖ് അത് നടപ്പിലാക്കി അനുഭവ് സിന്‍ഹ പറയുന്നു.
ചിത്രത്തിന്റെ പരാജയം സംബന്ധിച്ചും അനുഭവ് സംസാരിച്ചു, “റാ വൺ ഒരു മോശം ചിത്രമായിരുന്നു, അതിനാലാണ് അത് ബോക്സോഫീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കാത്തത്. തിരക്കഥ മോശമായിരുന്നു. എഡിറ്റിംഗ് മോശമായിരുന്നു. സംഗീതവും വിഎഫ്എക്സും ഒഴികെ സിനിമയിൽ പലതും ഇന്ന് അവസരം കിട്ടിയാലും ശരിയാക്കാന്‍ നോക്കാവുന്നതാണ്. ചിത്രത്തിന്റെ അടിസ്ഥാന കഥ നല്ലതാണെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു, എന്നാൽ എല്ലാവരേയും എല്ലാ പ്രേക്ഷകരെയും ആകർഷിക്കാന്‍ ആ സിനിമയ്ക്ക് സാധിച്ചില്ല”
റാ വണ്‍ പരാജയത്തിന് ശേഷമുള്ള അനുഭവവും അനുഭവ് വിവരിച്ചു “ചിത്രം ഞങ്ങൾ പ്രതീക്ഷിച്ച രീതിയിൽ ഓടില്ലെന്ന് രണ്ടാം ആഴ്ച കഴിഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായി. ഞാൻ വിഷാദത്തിലായിരുന്നു. ഞാൻ ലണ്ടനിലെ കിഷോർ ലുല്ലയെ സമീപിച്ചു. പടം ഓടിയില്ലെങ്കിലും ഷാരൂഖ് ഖാന് സിനിമയിൽ നിന്ന് പണം സമ്പാദിക്കാന്‍ അറിയമെന്ന് അദ്ദേഹം എനിക്ക് ഉറപ്പുനൽകി.
ആ ചിത്രം സിനിമ പരാജയപ്പെടണമെന്ന് അന്ന് ബോളിവുഡിലെ പലരും ആഗ്രഹിക്കുന്നുവെന്ന് അനുഭവ് പറഞ്ഞു. “ഷാരൂഖ് ഖാൻ വീഴണമെന്ന് ആഗ്രഹിക്കുന്ന ആളുകൾ സിനിമാ മേഖലയിൽ ഉണ്ടായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. മനുഷ്യരിലെ അത്തരത്തിലുള്ള ഒരു വികാരം മനസ്സിലാക്കാൻ എനിക്ക് വളരെക്കാലം എടുത്തു. ചിത്രം പരാജയപ്പെട്ടുവെന്ന് ഷാരൂഖ് ഖാൻ സമ്മതിച്ചപ്പോൾ, അത് ഹൃദയഭേദകമായിരുന്നു, കാരണം ഞാൻ ആ സിനിമയെ വഞ്ചിച്ചു, അദ്ദേഹത്തിന്റെ വിശ്വാസം സംരക്ഷിക്കാനും. അദ്ദേഹത്തിന് അഭിമാനിക്കാവുന്ന ഒരു സിനിമ നൽകാൻ എനിക്ക് കഴിഞ്ഞില്ല എന്ന കുറ്റബോധം എനിക്കുണ്ടായി”.
മകന് വേണ്ടി വീണ്ടും രംഗത്ത് ഇറങ്ങി ഷാരൂഖ് ഖാന്: പിതാവിനെ ‘പണിയെടുപ്പിച്ച്’ ആര്യനും- വീഡിയോ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]