
.news-body p a {width: auto;float: none;}
മെമ്മറീസും, ലൂസിഫറും അടക്കം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് സുജിത്ത് വാസുദേവ്. നടി മഞ്ജു പിള്ളയുടെ മുൻ ഭർത്താവ് കൂടിയാണ് അദ്ദേഹം. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തങ്ങളുടെ ഡിവോഴ്സുമായി ബന്ധപ്പെട്ട് തുറന്നുപറഞ്ഞിരിക്കുകയാണ് സുജിത്ത് വാസുദേവൻ. സുജിത്ത് സംവിധാനം ചെയ്ത ജെയിംസ് ആൻഡ് ആലീസ് സിനിമ പോലെ യഥാർത്ഥ ജീവിതത്തിൽ സംഭവിച്ചോയെന്ന അവതാരകയുടെ ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ഞാനും മഞ്ജുവും രണ്ട് മൂന്ന് വർഷമായി വേർപിരിഞ്ഞാണ് കഴിയുന്നത്. കഴിഞ്ഞ വർഷം വിവാഹ ബന്ധം വേർപെടുത്തി. ജെയിംസ് ആൻഡ് ആലീസിലെ പോലെയായിരുന്നു സംഭവിച്ചതെങ്കിൽ ഞങ്ങൾ പൊരുത്തപ്പെട്ട് ഒന്നിച്ചു ജീവിക്കുമായിരുന്നു. ജീവിതവും സിനിമയും വ്യത്യസ്തമാണ്. സിനിമയെ സിനിമയായി കാണുക. ജീവിതത്തെ ജീവിതമായും. സന്തോഷം എപ്പോഴും കൊണ്ടുനടക്കുക. രണ്ടുപേർക്കും ഏതിലാണോ സന്തോഷം കിട്ടുക, അതിലേക്ക് മാറുക. പലതും നമുക്ക് തടയാൻ പറ്റില്ല. ഇത് നമ്മുടെ വിധിയാണ്. അതിൽ വിഷമിച്ച് എത്രകാലമിരിക്കും. ഒരാൾ വിട്ടുപോകുമ്പോഴോ, കൂടെയില്ലാത്തതോ ആണ് ഹാപ്പിയെന്ന് പറയാൻ പറ്റില്ല. ആ വിഷമഘട്ടത്തിൽ നിന്ന് എങ്ങനെയാണ് മാറേണ്ടതെന്നല്ലേ നമ്മൾ ആലോചിക്കേണ്ടത്.
അടുത്തിടെ എന്റെ അനിയൻ മരിച്ചുപോയി. ആ വിഷമം എപ്പോഴും കൂടെക്കൊണ്ടുനടക്കാൻ പറ്റില്ലല്ലോ. അതിൽ നിന്ന് എങ്ങനെയാണ് മറേണ്ടതെന്നല്ലേ ചിന്തിക്കേണ്ടത്.’- അദ്ദേഹം പറഞ്ഞു. 2000ത്തിലാണ് മഞ്ജുപിള്ളയും സുജിത്തും വിവാഹിതരായത്. കഴിഞ്ഞ വർഷം വിവാഹമോചിതരായി. ഇവർക്കൊരു മകളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]