
ജനപ്രിയ പരമ്പരയായിരുന്ന ‘വാനമ്പാടി’യിലെ ‘അനുമോൾ’ കേരളത്തിലെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്. ഗൗരി പ്രകാശ് എന്നാണ് ഈ മിടുക്കിയുടെ പേര്.
വളരെ ചെറുപ്പത്തില്‍ത്തന്നെ മികച്ച ഗായികയ്ക്കുള്ള കേരളാ സംഗീത നാടക അക്കാദമിയുടെ അവാര്‍ഡും ഗൗരി കരസ്ഥമാക്കിയിട്ടുണ്ട്. വാനമ്പാടി സീരിയലിൽ അവതരിപ്പിച്ചതും പാട്ടുകാരിയായുള്ള കഥാപാത്രമായിരുന്നു.
അഭിനയത്തിലും പാട്ടിലും മാത്രമല്ല, പഠനത്തിലും ഗൗരി മികവ് തെളിയിച്ചിട്ടുണ്ട്. വാനമ്പാടിയ്ക്ക് ശേഷം ‘കുടുംബവിളക്ക്’ എന്ന സീരിയലിൽ പൂജ എന്ന കഥാപാത്രമായും ഗൗരി എത്തിയിരുന്നു.
അതിനു ശേഷം സീരിയലുകളില്‍ സജീവമായിരുന്നില്ല. ഇപ്പോൾ തന്റെ പുതിയ വിശേഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം.
പ്ലസ്ടു പഠനം പൂര്‍ത്തിയാക്കാന്‍ പോകുകയാണ് ഗൗരി. സുഹൃത്തുക്കൾക്കൊപ്പമുള്ള ഫെയര്‍വെല്‍ പാര്‍ട്ടിയുടെ വീഡിയോ ആണ് ഗൗരി പങ്കുവെച്ചിരിയ്ക്കുന്നത്.
”ഞങ്ങള്‍ കരയുകയൊന്നും ഇല്ല, പക്ഷേ ഇതെല്ലാം മിസ്സ് ചെയ്യും”, എന്ന് ഗൗരി വീഡിയോയിൽ പറയുന്നു. View this post on Instagram A post shared by Gouri Prakash Krishnan (@gouriprakashofcl) നാടകങ്ങളിലൂടെയാണ് ഗൗരി അഭിനയ രംഗത്തേക്ക് എത്തിയത്. വീല്‍ചെയറിലായ കുട്ടിയെയാണ് നാടകത്തില്‍ ഗൗരി അവതരിപ്പിച്ചത്.
ആ കഥാപാത്രത്തിനു വേണ്ടിയാണ് പിന്നണി ഗായികയായി പാടിയതും. ആ ഗാനത്തിന് കേരളാ സംഗീത നാടക അക്കാദമിയുടെ മികച്ച ഗായികയ്ക്കുള്ള അവാര്‍ഡും ഗൗരിയെ തേടിയെത്തി.
പിന്നീട്, ചില സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. അതിനു ശേഷം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു തീരുമാനമെങ്കിലും വാനമ്പാടിയിലേക്ക് ക്ഷണം വന്നപ്പോൾ സ്വീകരിക്കുകയായിരുന്നു.
ഒരു സംഗീതകുടുംബമാണ് ഗൗരിയുടേത്. ഗൗരിയുടെ അച്ഛനും അമ്മയും ഗാനഭൂഷണം നേടിയവരാണ്.
ഗൗരിയ്ക്ക് മൂന്ന് വയസുള്ളപ്പോൾ, ഒരു വാഹനാപടത്തിലാണ് അച്ഛൻ പ്രകാശ് കൃഷ്ണന് മരണപ്പെട്ടത്. സംഗീത കുടുംബമായതുകൊണ്ട് തന്നെ ചെറുപ്പം മുതലേ ഗൗരിയും സംഗീതം അഭ്യസിക്കുന്നുണ്ടായിരുന്നു.
ഒരു സഹോദരനും ഗൗരിയ്ക്കുണ്ട്. Read More: വിറ്റത് 73120 ടിക്കറ്റുകള്‍, തണ്ടേല്‍ തിങ്കളാഴ്ച പരീക്ഷ പാസ്സായോ?
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]