![](https://newskerala.net/wp-content/uploads/2025/02/woman.1.3134040.jpg)
മെട്രോയിൽ നിന്നുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള പെരുമാറ്റം, റീൽസ് ചിത്രീകരണമൊക്കെ മുമ്പ് ചർച്ചയായിട്ടുണ്ട്. ഡൽഹി മെട്രോ ട്രെയിനിനുള്ളിലെ ഒരു യുവതിയുടെ നൃത്തവും, കപ്പിൾസിന്റെ വീഡിയോയുമൊക്കെ മുമ്പ് ചർച്ചയായിട്ടുണ്ട്.
ഇപ്പോൾ മെട്രോയിൽ നിന്നുള്ള മറ്റൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇത് ഏത് രാജ്യത്തെ മെട്രോയാണെന്ന് വ്യക്തമല്ല. ട്രെയിനിൽ നിറയെ യാത്രക്കാർ ഇരിക്കുന്നുണ്ട്. ഇടയിലിരിക്കുന്ന ഒരു യുവാവ് ഗാഢ നിദ്രയിലാണ്.
ചാടിക്കൊണ്ട് ഒരു യുവതി അപരിചിതനായ യുവാവിന്റെ മടിയിലിരിക്കുകയും, ഉടൻ തന്നെ എഴുന്നേറ്റ് ഓടുകയും ചെയ്തു. തുടർന്ന് അതിവേഗം ട്രെയിനിൽ നിന്നിറങ്ങി. യുവാവ് ഷോക്കായി. മാത്രമല്ല, നന്നായി വേദനിക്കുകയും ചെയ്തു. ഇയാൾ ചാടിയെഴുന്നേൽക്കുന്നതും വീഡിയോയിലുണ്ട്.
യുവതി ഇങ്ങനെ ചെയ്തത് മറ്റ് യാത്രക്കാരിലും അസ്വസ്ഥതയുണ്ടാക്കി. എല്ലാവരും അമ്പരന്ന് നിൽക്കുന്നതും വീഡിയോയിലുണ്ട്. തുടർന്ന് തടയാൻ ശ്രമിക്കുമ്പോഴേക്ക് യുവതി ട്രെയിനിൽ നിന്നിറങ്ങിപ്പോകുകയും ചെയ്തു.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ യുവതിക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. യുവതിയുടെ ഉദ്ദേശമെന്തായിരുന്നുവെന്ന് നിരവധി പേർ ചോദിക്കുന്നുണ്ട്. കൂടാതെ നേരെ മറിച്ച് ഒരു യുവതിയുടെ മടിയിലാണ് ഒരു യുവാവ് കയറിയിരുന്നതെങ്കിൽ ഇതാകുമായിരുന്നോ സ്ഥിതിയെന്നും, കേസെടുക്കില്ലേയെന്നൊക്കെ ആളുകൾ കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം, ഇത് വല്ല റീലോ മറ്റോ ആണോയെന്ന് വ്യക്തമല്ല.
View this post on Instagram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]