
.news-body p a {width: auto;float: none;}
കൊച്ചി: കൊക്കെയ്ൻ കേസിൽ നടൻ ഷൈൻ ടോം ചാക്കോ കുറ്റവിമുക്തനായി. നടൻ ഉൾപ്പെട്ട ലഹരി കേസിൽ എറണാകുളം സെഷൻസ് കോടതി വെറുതെവിട്ടു. കേസിൽ ആകെ എട്ട് പ്രതികളാണുണ്ടായിരുന്നത്. ഇവരിൽ ഒരാൾ ഒഴികെ എല്ലാവരും വിചാരണ നേരിട്ടിരുന്നു. ഇന്ന് കോടതി മുഴുവൻ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. ഷൈൻ ടോമിന് വേണ്ടി അഭിഭാഷകൻ രാമൻപിള്ള കോടതിയിൽ ഹാജരായി. കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റിൽ നടത്തിയ റെയ്ഡിലാണ് നടൻ ഷൈൻ ടോം ചാക്കോയും മോഡലുകളും പിടിയിലാകുന്നത്. 2025 ജനുവരി 30ന് ആയിരുന്നു സംഭവം. 2018 ഒക്ടോബറിലായിരുന്നു അഡീഷണൽ സെഷൻസ് കോടതി വിചാരണ ആരംഭിച്ചത്. കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ കൊക്കെയിൻ കേസായിരുന്നു ഇത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]