![](https://newskerala.net/wp-content/uploads/2025/02/476765868-2424651781207036-7089446084854145645-n_1200x630xt-1024x538.jpg)
‘രുചിക്കാലം’ വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം [email protected] എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വണ്ണം കുറയ്ക്കാൻ ഡയറ്റ് നോക്കുന്നവർ നിങ്ങളുടെ ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ട ഒരു ഹെൽത്തി സാലഡ്. ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.
വേണ്ട ചേരുവകൾ
ചെറുപയർ അല്ലെങ്കിൽ കാബൂളി ചന അല്ലെങ്കിൽ കാബൂൾ കടല -1 കപ്പ്ഉ
പ്പും ജീരകപ്പൊടിയും (രാത്രി മുഴുവൻ കുതിർത്തത്) 1/4 ടീസ്പൂൺ
സവാള 1 എണ്ണം (ചെറുതായി അരിഞ്ഞത്)
പച്ചമുളക് 3 എണ്ണം ( ചെറുതായി അരിഞ്ഞത്)
കാരറ്റ് 2 എണ്ണം (ചെറുതായി അരിഞ്ഞത്)
കുക്കുമ്പർ 1 എണ്ണം (ചെറുതായി അരിഞ്ഞത്)
തേങ്ങ 2 ടീസ്പൂൺ (ചെറുതായി അരച്ചത്)
നാരങ്ങ 1/2 നീര് പിഴിഞ്ഞെടുത്തത്
പിങ്ക് ഹിമാലയൻ ഉപ്പ് ആവശ്യത്തിന്
കുരുമുളക് പൊടി 1/2 ടീസ്പൂൺ
മല്ലിയില ഒരു പിടി ചെറുതായി അരിഞ്ഞത്
തയ്യാറാക്കുന്ന വിധം
ആദ്യം വെള്ളക്കടല നല്ലത് പോലെ വെള്ളത്തിൽ കുതിരാൻ ഇടുക. കുതിർന്നതിനുശേഷം അത് നന്നായിട്ടൊന്ന് വേവിച്ചെടുക്കുക. ശേഷം ഇതിലേക്ക് കാൽ സ്പൂൺ ഉപ്പും ജീരകപ്പൊടിയും ചേർത്തു കൊടുക്കാം. ചെറുതായി അരിഞ്ഞതും പച്ചമുളകും ചെറുതായി അരിഞ്ഞതും ക്യാരറ്റ് ചെറുതായി അരിഞ്ഞതും കൂടി ചേർത്തു കൊടുത്ത് അതിലേക്ക് തന്നെ വെള്ളരിക്ക് ചെറുതായി അരിഞ്ഞതും തേങ്ങ രണ്ട് സ്പൂൺ ചേർത്തു കൊടുക്കുക. ഒപ്പം തന്നെ നാരങ്ങാനീരും ചേർത്തു കൊടുക്കാം. ഹിമാലയൻ സോൾട്ട് ആണ് കൂടുതൽ നല്ലത്. അതിന് ശേഷം ഇതിലേക്ക് കുരുമുളകുപൊടിയും മല്ലിയില ഒരു പിടി ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് കഴിക്കാവുന്നതാണ്. വളരെ ഹെൽത്തി ആയിട്ടുള്ള സാലഡാണ് ഇത്.
ഹെല്ത്തി റാഗി ചെറുപയർ ദോശ തയ്യാറാക്കാം; റെസിപ്പി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]