
കോതമംഗലം കുട്ടമ്പുഴയിൽ കാട്ടാനക്കൂട്ടം വീട് തകർത്തു. ഇന്ന് പുലർച്ചെ മണികണ്ഠൻ ചാലിന് സമീപം വെള്ളാരംകുത്തിലാണ് സംഭവം.കാട്ടാനക്കൂട്ടം തകർത്തത് വെള്ളാരംകുത്ത് സ്വദേശി ശാരദയുടെ വീടാണ്. അതേസമയം മാനന്തവാടിയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന കര്‍ണാടക അതിര്‍ത്തി മേഖലയിലേക്ക് നീങ്ങുന്നെന്ന് വിവരം. ബേഗൂർ ഫോറസ്റ്റ് റേഞ്ച് പരിധിയിലുള്ള ആന നാഗർ ഹോള ദേശീയ ഉദ്യാന പരിധിയിലേക്കാണ് ഇപ്പോൾ നീങ്ങുന്നത്.
കാട്ടിക്കുളം മേഖലയിലുള്ള ആനയ്ക്ക് നാഗര്‍ഹോള വനമേഖലയിലെ ബാവലിയിലെത്താൻ ഏഴ് കിലോമീറ്റര്‍ ദൂരം മാത്രം സഞ്ചരിച്ചാൽ മതി. ആനയെ കേരള വനം വകുപ്പ് നിശ്ചിത അകലം പാലിച്ച് നിരീക്ഷിച്ച് വരികയാണ്. അതേസമയം ആന കർണാടകയിലെത്തിയാൽ മയക്കുവെടി വയ്ക്കില്ലെന്ന് കര്‍ണാടക വനം വകുപ്പ് അറിയിച്ചു.
Read Also :
കർണാടക വനംവകുപ്പിന്റെ ഫീൽഡ് ഓഫീസർമാർ കേരള വനം വകുപ്പുമായി ആശയവിനിമയം നടത്തുന്നുണ്ട്. സ്വമേധയാ ആന നാഗർഹോളെയിൽ എത്തിയാൽ പിന്നെ അതിനെ നിരീക്ഷിക്കാനുള്ള നടപടികൾ തുടരുമെന്നും കർണാടക പിസിസിഎഫ് വ്യക്തമാക്കി.
Story Highlights: ELEPHENT attack Kothamangalam
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]