
കോട്ടക്കല്‍- പ്രമുഖ വസ്ത്ര വ്യാപാരിയും കോട്ടക്കൽ മെട്രോ പ്ലാസ സീനത്ത് ആന്റ് സാരീസ് മാനേജിങ് ഡയറക്ടറും തിരൂരങ്ങാടിയിലെ പൗരപ്രമുഖനുമായ മനരിക്കൽ അബ്ദുറസാഖ് (62) നിര്യാതനായി. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ രാത്രി 9 മണിയോടെയായിരുന്നു അന്ത്യം.ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ അബ്ദുറസാഖ്, തിരൂരങ്ങാടിപരേതനായ മനരിക്കൽ മുഹമ്മദ് ഹാജി, ഫാത്തിമ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: സഫിയ മണക്കടവൻ. മക്കൾ: ഫാത്തിമ ജസിൻ,ആയിഷ , സുമയ്യ , അഫ്നാൻ, റിഫ. മരുമക്കൾ : തസ്ലീം (കടുങ്ങാത്തുകുണ്ട് ) , അർഷദ് (തിരൂരങ്ങാടി), ബാദുഷ (താമരശ്ശേരി). സഹോരങ്ങൾ: പരേതനായ അബ്ദുറഹ്മാൻ ഹാജി, സീനത്ത് റഷീദ്, അബ്ദുൽ ഗഫൂർ, ഇബ്രാഹിം(സീനത്ത് ടെക്സ്റ്റയിൽസ് കോട്ടയ്ക്കൽ),സഹോദരി സൈനബ മുഹമ്മദ്കുട്ടി. ജനാസ നിസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് തിരൂരങ്ങാടി മേലേച്ചിന ജുമാമസ്ജിദിൽ നടക്കും. തുടർന്ന് താഴേചിന പള്ളിയിൽ ഖബറടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]