
ഹനുമാന്റെ വിജയത്തിളക്കത്തിലാണ് തേജ സജ്ജ. തേജ സജ്ജ തെലുങ്കിലെ യുവ താരം എന്ന നിലയില്‍ നിന്ന് ഹനുമാനിലൂടെ മുൻനിര നായക നടനായും മാറിയിരിക്കുകയാണ്. തേജ സജ്ജയ്ക്ക് സാധാരണ ഒരു കോടിയില്‍ താഴെയായിരുന്നു പ്രതിഫലം ലഭിച്ചിരുന്നത്. എന്നാല്‍ ഹനുമാന്റെ വിജയത്തോടെ നടൻ തന്റെ പ്രതിഫലം മൂന്ന് മടങ്ങ് വര്‍ദ്ധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്.
ഹനുമാന് വേണ്ടി ഏകദേശം 75 സിനിമകള്‍ വേണ്ടെന്നുവെച്ചു എന്ന് തേജ സജ്ജ വെളിപ്പെടുത്തിയിരുന്നുന്നു. എഴുപത്തിയഞ്ച് എണ്ണത്തില്‍ മികച്ച 15 സിനിമകള്‍ ഉണ്ടായിരുന്നു. 25 ലുക്ക് ടെസ്റ്റാണ് ഹനുമാൻ സിനിമയ്ക്കായി നടത്തിയത്. സ്റ്റണ്ടിനായി ഡ്യൂപ്പിനോ വിഎഫ്എക്സോ ഉപയോഗിച്ചിട്ടില്ലെന്നും പറയുന്നു തേജ സജ. എന്നാല്‍ ബോക്സ് ഓഫീസില്‍ സിനിമയുടെ കളക്ഷൻ കണക്കുകള്‍ ശ്രദ്ധിക്കാറില്ല. പ്രേക്ഷര്‍ ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നതാണ് പ്രധാനം എന്നും തേജ സജ്ജ വ്യക്തമാക്കുന്നു. എന്തായാലും തേജ സജ്ജയുടെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
ചെറിയ ബജറ്റില്‍ ഒരുങ്ങിയ ഒരു ചിത്രമായിരിക്കേ വമ്പൻ ലാഭമാണ് ഹനുമാൻ നേടിയിരിക്കുന്നത്. തേജ സജ്ജയുടെ ഹനുമാൻ 300 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. തിയറ്റര്‍ ബിസിനസില്‍ നിന്ന് 100 കോടി രൂപയിലധികം ടോളിവുഡില്‍ നിന്ന് ലാഭം നേടുന്ന നാലാമത്തെ ചിത്രമായിട്ടുമുണ്ട് ഹനുമാൻ. എസ് എസ് രാജമൗലിയുടെ സംവിധാനത്തിലുള്ള ചിത്രങ്ങളായ ബാഹുബലി, ബാഹുബലി 2, ആര്‍ആര്‍ആര്‍ എന്നിവയാണ് 40 കോടി ബജറ്റില്‍ ഒരുങ്ങിയ ഹനുമാന് മുമ്പ് ടോളിവുഡില്‍ ഇത്തരം ഒരു നേട്ടത്തില്‍ എത്തിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.
തെലുങ്കിലെ യുവ നായകൻമാരില് ശ്രദ്ധേയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജയുടേതായി നായകനായി മുമ്പെത്തിയ ചിത്രം ‘അത്ഭുത’മാണ്. ‘സൂര്യ’ എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ തേജ സജ്ജ വേഷമിട്ടത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറില് പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. ലക്ഷ്മി ഭൂപയിയയും പ്രശാന്ത് വര്‍മയുമാണ് തിരക്കഥ എഴുതിയത്. ശിവാനി രാജശേഖര്‍ ആയിരുന്നു തേജയുടെ ചിത്രത്തില്‍ നായികയായി എത്തിയത്, സത്യരാജ്, ശിവാജി രാജ, ദേവി പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ബാലതാരമായി അരങ്ങേറിയ തേജ തമിഴ് സിനിമയിലും വേഷമിട്ടിട്ടുണ്ട്.
Last Updated Feb 10, 2024, 5:09 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]