
താരങ്ങളുടെതും അല്ലാത്തതുമായി അനവധി ചിത്രങ്ങള്‍ എത്തുന്ന മലയാളത്തില്‍ പ്രേക്ഷകന് അല്‍പ്പം ചിരിക്കാനും രസിക്കാനും ഉള്ള ചിത്രങ്ങള്‍ കുറവാണ്. അത്തരത്തില്‍ ഒരു ചിത്രം പ്രതീക്ഷിക്കുന്ന പ്രേക്ഷകര്‍ക്ക് ഉറപ്പായും ടിക്കറ്റ് എടുക്കാവുന്ന ചിത്രമാണ് ജെറി. അനീഷ് ഉദയ് സംവിധാനം ചെയ്ത ജെറിയിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത് പ്രമോദ് വെളിയനാട്, കോട്ടയം നസീർ, സണ്ണി ജോസഫ് എന്നിവരാണ്. രസകരമായ ഒരു കഥയാണ് ചിത്രം അനാവരണം ചെയ്യുന്നത്.
ഗോപി എന്ന വേഷം ചെയ്യുന്ന പ്രമോദ് വെളിയനാടാണ് ചിത്രത്തിലെ പ്രധാന വേഷം. ഗോപിയുടെ മകള്‍ അയല്ക്കാരന്റെ മകനുമായി പ്രണയത്തിലാകുന്നു. ഇതോടെ ഇരുകുടുംബങ്ങളും അകലുന്നു. ഈ പ്രേമം പൊളിക്കാനുള്ള ഒരോ ശ്രമവും മകള്‍ തകര്‍ക്കുന്നു.
കോഴ്സ് തീർന്നതോടെ മകളെ കെട്ടിച്ചുവിടാൻ ഗോപി ശ്രമിക്കുന്നു. എന്നാല്‍ വന്ന ആ കല്യാണാലോചന മകൾ തന്നെ പൊളിക്കുന്നു. ചെക്കന്റെ അച്ഛനും ഫോറസ്റ്റ് ഓഫീസറുമായ കഥാപാത്രം ഗോപിയുടെയും സുഹൃത്തിന്റെയും ശത്രുവാകുന്നു. പിന്നീട് കഥയിലേക്ക് ഒരു എലിയും പാമ്പും കൂടി എത്തുന്നതോടെ തീര്‍ത്തും രസകരമാകുകയാണ് കഥ പരിസരം.
ഒരു രസകരമായ കഥ മനോഹരമായ രീതിയില്‍ പറയാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. അരുൺ വിജയിയുടെ സംഗീതം ചിത്രത്തിന് വലിയ മുതല്‍ക്കൂട്ടാണ്. ‘നീ പിണങ്ങല്ലെ’ എന്ന ഗ്രാമീണതയുടെ പശ്ചാത്തലത്തിൽ പ്രണയം തുളുമ്പുന്ന വിനീത് ശ്രീനിവാസനും നിത്യ മാമ്മേനും ചേർന്ന് ആലപിച്ച ഗാനവും, പ്രൊമോ സോങ്ങ് ‘കലപില’യും നേരത്തെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലും അത് മനോഹരമായി ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഛായാഗ്രഹണം: നിസ്മൽ നൗഷാദ്, ചിത്രസംയോജനം: രോഹിത് വി എസ് വാരിയത്ത് എന്നിവരും മനോഹരമായി ഒരുക്കിയി ചിത്രത്തില്‍ സംവിധായകനൊപ്പം നിന്നിട്ടുണ്ട്. നൈജിൽ സി മാനുവൽ തിരക്കഥ രചിച്ച ‘ജെറി’ ജെ സിനിമാ കമ്പനിയുടെ ബാനറിൽ ജെയ്സണും ജോയ്സണും ചേർന്നാണ് നിർമ്മിക്കുന്നത്.
സാധാരണമായ ഒരു കുടുംബ കഥയ്ക്ക് അപ്പുറം ഒരു എലി ഉണ്ടാക്കുന്ന പൊല്ലാപ്പും നാട്ടുകാരുടെ അടിപിടിയും വീട്ടുകാരുടെ കലപിലയും പ്രമേയമാവുന്ന ‘ജെറി’ പക്കാ കോമഡി-ഫാമിലി എന്റർടൈനറാണ് എന്ന് പറയാം.
Last Updated Feb 10, 2024, 5:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]