
ചെന്നൈ: സൂര്യ നായകനാകുന്ന വാടിവാസല്‍ എന്ന ചിത്രം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. സംവിധാനം വെട്രിമാരനാണ്. ജല്ലിക്കെട്ടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു ചിത്രമാണ് വാടിവാസല്‍ എന്ന് വെളിപ്പെടുത്തിയിരുന്നു. പല കാരണങ്ങളാല്‍ നീണ്ട വാടിവാസല്‍ സിനിമയുമായി ബന്ധപ്പെട്ട് ഒരു അഭ്യൂഹമാണ് തമിഴ് മാധ്യമങ്ങളില്‍ ഇപ്പോള്‍ പരക്കുന്നത്.
നേരത്തെ ഡിസംബര്‍ അവസാനം വാടിവാസല്‍ 2024ന്റെ പകുതിയോടെ തുടങ്ങും എന്ന് വെട്രിമാരൻ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ പ്രധാന വേഷം ചെയ്യാനിരുന്ന സൂര്യയെ ചിത്രത്തില്‍ നിന്നും ഒഴിവാക്കിയെന്നാണ് അഭ്യൂഹം പരക്കുന്നത്. അല്ല സൂര്യ പുതിയ ബോളിവുഡ് ചിത്രം ഏറ്റെടുത്തതോടെ വടിവാസലില്‍ നിന്നും പിന്മാറിയതാണെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്.
എന്തായാലും വാടിവാസല്‍ പ്രൊജക്ടുമായി വെട്രിമാരന് ധനുഷിനെ സമീപിച്ചുവെന്നാണ് ഇപ്പോള്‍ വരുന്ന അഭ്യൂഹം പറയുന്നത്. എന്നാല്‍ ഇതിനൊന്നും ഔദ്യോഗിക വിശദീകരണം ലഭ്യമല്ല. അതേ സമയം വാടിവാസലിനെ വേണ്ടി സൂര്യ കാളയെ വളര്‍ത്തുന്നതും. ജെല്ലിക്കെട്ട് പഠിക്കുന്നതും ഒക്കെ വാര്‍ത്തയായിരുന്നു. സ്വന്തമായി രണ്ട് വര്‍ഷത്തോളം കാളയെ സൂര്യ വളര്‍ത്തി എന്നാണ് വിശദീകരണം.
എങ്ങനെയാണ് വാടിവാസലിലേക്ക് എത്തിയത് എന്ന് സംവിധായകൻ അമീര്‍ വെളിപ്പെടുത്തിയത് അടുത്തിടെ ചര്‍ച്ചയായിരുന്നു. സംവിധായകൻ വെടിമാരൻ സര് തന്നെ വിളിക്കുകയായിരുന്നു എന്ന് ഒരു ചടങ്ങില്‍ അമീര്‍ വെളിപ്പെടുത്തിയതാണ് ശ്രദ്ധയാകര്‍ഷിച്ചത്. സൂര്യയുമായുള്ള ബന്ധം എങ്ങനെയാണെന്ന് ചോദിച്ചു. കാരണം തിരക്കിയപ്പോള്‍ സൂര്യ നായകനായ ചിത്രത്തില്‍ വേഷമിടാൻ തയ്യാറാണോ എന്ന് വെട്രിമാരൻ എന്നോട് ചോദിച്ചു.
പക്ഷേ കാര്‍ത്തി നായകനായ പരുത്തിവീരന് ശേഷം ഞാൻ സൂര്യ സാറിന്റെ കുടുംബവുമായി അകന്നിരുന്നു. ആരുടെയും കുറ്റമല്ല അത്. അതിനാലാണ് വെട്രിമാരൻ എന്നോട് അങ്ങനെ ചോദിച്ചത് എന്നും ആമിര്‍ വ്യക്തമാക്കുന്നു. തനിക്ക് സൂര്യയുമായി ഒരു പ്രശ്നവുമില്ലെന്ന് പറയുകയും വാടിവാസലിലേക്ക് എത്തുകയുമായിരുന്നു എന്നും നായകൻ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലല്ല സംവിധായകൻ വെട്രിമാരൻ അങ്ങനെ എന്നോട് മുൻകൂറായി തിരക്കിയത് എന്നും അമീര്‍ വ്യക്തമാക്കുന്നു.
അതേ സമയം കങ്കുവ എന്ന വന്‍ ചിത്രത്തിലാണ് സൂര്യ അഭിനയിച്ച് വരുന്നത്. സൂര്യ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്നതാണ് കങ്കുവ എന്ന പ്രത്യേകതയുണ്ട്. തിരക്കഥ എഴുതുന്നത് ആദി നാരായണയാണ്. വെട്രി പളനിസ്വാമി സൂര്യ നായകനാകുന്ന ചിത്രം കങ്കുവയുടെ ഛായാഗ്രാഹണം നിര്‍വഹിക്കുമ്പോള്‍ ദേവി ശ്രി പ്രസാദാണ് സംഗീത സംവിധാനവും ഇ വി ദിനേശ് കുമാറാണ് പ്രൊഡക്ഷൻ കോര്‍ഡിനേറ്ററും ആണ്.
Last Updated Feb 10, 2024, 6:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]