
ഹൈദരാബാദ്: മഹേഷ് ബാബുവിൻ്റെയും നമ്രത ശിരോദ്കറിൻ്റെയും മകൾ സിതാരയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൌണ്ട്. സിതാരയുടെ ഒരു വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ട് സൃഷ്ടിച്ച് ചില സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നുണ്ടെന്ന പരാതി നല്‍കിയിരിക്കുകയാണ് മാഹേഷ് ബാബുവിന്റെ കുടുംബം.ഈ അക്കൌണ്ട് വഴി സാമ്പത്തിക കുറ്റകൃത്യം അടക്കം നടക്കുന്നു എന്നാണ് സൂപ്പര്‍താര കുടുംബം വിശ്വസിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മഹേഷ് ബാബുവിൻ്റെ ടീമിൻ്റെ ഔദ്യോഗിക പ്രസ്താവന സിതാരയുടെ അമ്മ നമ്രത പങ്കുവെക്കുകയും ആൾമാറാട്ടത്തിന് കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.
“ശ്രദ്ധിക്കുക @sitaraghattamaneni എന്നതാണ് ഏക അക്കൗണ്ട്. പരിശോധിച്ചുറപ്പിച്ചതല്ലാതെ മറ്റേതെങ്കിലും ഹാൻഡിൽ വിശ്വസിക്കാൻ പാടില്ല” നമ്രത പങ്കുവച്ച വാര്‍ത്ത കുറിപ്പില്‍ പറയുന്നു. സിതാരയുടെ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചയാളെ പിടികൂടാൻ പോലീസ് ഉദ്യോഗസ്ഥർ ഇതിനകം തന്നെ നടപടി സ്വീകരിച്ചുവരികയാണെന്നും മഹേഷ് ബാബുവിൻ്റെ ടീം പ്രസ്താവനയിൽ പറയുന്നത്.
“ടീം ജിഎംബി മദാപൂർ പോലീസില്‍ ഇൻസ്റ്റാഗ്രാമിൽ മിസ് സിതാര ഘട്ടമനേനിയുടെ പേരില്‍ ആൾമാറാട്ടം ഉൾപ്പെടുന്ന സൈബർ ക്രൈം സംഭവത്തെക്കുറിച്ച് പരാതി നല്‍കിയിട്ടുണ്ട്” പ്രസ്താവനയില്‍ പറയുന്നു. അതേസമയം, ഗുണ്ടൂർ കാരത്തിലാണ് മഹേഷ് ബാബു അവസാനമായി അഭിനയിച്ചത്. അടുത്തതായി സംവിധായകൻ എസ്എസ് രാജമൗലിയുമായി സഹകരിക്കുന്ന വന്‍ ചിത്രമാണ് ഒരുങ്ങുന്നത്.ആര്‍ആര്‍ആര്‍ ന് ശേഷം രാജമൗലിയുടെ അടുത്ത പ്രൊജക്ട് കൂടിയാണിത്. View this post on Instagram A post shared by Namrata Shirodkar (@namratashirodkar) ബോളിവുഡ് താരം ദീപിക പദുകോണിനെയാണ് ചിത്രത്തിലെ നായികയായി പരിഗണിക്കുന്നതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ആഫ്രിക്കയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന സാഹസിക ത്രില്ലറായിരിക്കും കഥയെന്ന് രാജമൗലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏറ്റവും വലിയ സാങ്കേതിക നിലവാരത്തോടെയാണ് ചിത്രം ഒരുക്കുന്നത്.
ചിത്രം ഒരു പാൻ-ഇന്ത്യ സിനിമയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്.എൻ.
സ്വാമി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം “സീക്രെട്ട്” : ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു രാജേഷ് മാധവൻ ഇനി സംവിധായകൻ; “പെണ്ണും പൊറാട്ടും ” ആരംഭിച്ചു …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]