

കോട്ടയം കിടങ്ങൂരിൽ മദ്യപിച്ച് വാഹനം ഓടിച്ചത് ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനുനേരെ ആക്രമണം; പത്തനംതിട്ട സ്വദേശി അറസ്റ്റിൽ
കിടങ്ങൂർ: മദ്യപിച്ച് വാഹനം ഓടിച്ചതിനെ ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പത്തനംതിട്ട കുറ്റപ്പുഴ പെരുന്തുരുത്തി ഭാഗത്ത് കപ്യാരുപറമ്പിൽ വീട്ടിൽ നിക്കി കുര്യാക്കോസ് (32) നെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകുന്നേരം 4 മണിയോടുകൂടി കിടങ്ങൂർ ഹൈവേ ജംഗ്ഷൻ ഭാഗത്ത് വെച്ച് മദ്യപിച്ച് കാറിലെത്തിയ ഇയാളോട് പോലീസ് വൈദ്യ പരിശോധനയ്ക്ക് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ഇയാൾ പോലീസ് ഉദ്യോഗസ്ഥർക്കുനേരെ കയർക്കുകയും, പോലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോം വലിച്ചുകീറുകയും, ആക്രമിക്കുകയുമായിരുന്നു. ഇയാളുടെ ആക്രമണത്തിൽ ഉദ്യോഗസ്ഥന്റെ മേൽ ചുണ്ടിനും, വയറിനും കാൽമുട്ടിനും പരിക്കേൽക്കുകയും ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
ഏറ്റുമാനൂർ ഭാഗത്തേക്ക് കാറില് വന്ന ഇയാൾ കിടങ്ങൂർ കോഴിപ്പടി ഭാഗത്ത് വച്ച് എതിർ ദിശയിൽ വന്ന കാറിന്റെ സൈഡ് മിറർ ഇടിച്ചു പൊട്ടിച്ച് നിർത്താതെ അതിവേഗത്തിൽ പായുകയായിരുന്നു. തുടർന്നാണ് കിടങ്ങൂർ ഹൈവേ ജംഗ്ഷനിൽ വച്ച് പോലീസ് ഇയാളെ പരിശോധനയ്ക്കായി പിടികൂടിയത്.
കിടങ്ങൂർ സ്റ്റേഷൻ എസ്.എച്ച്.ഓ സതികുമാർ ടി, എസ്.ഐ ജസ്റ്റിൻ എസ്, സി.പി.ഓ മാരായ ശരത് കൃഷ്ണൻ , പ്രദീപ് എം, വിജയരാജ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് . ഇയാളെ കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]