
ശശികുമാര്‍ നായകനായി വേഷമിടുന്ന പുതിയ ചിത്രത്തിന് പേരിട്ടു. ഫ്രീഡം എന്നാണ് പേരിട്ടിരിക്കുന്നത്. ലിജോമോള്‍ ജോസാണ് നായികയായെത്തുന്നത്. സംവിധാനം നിര്‍വഹിക്കുന്നത് സത്യശിവയാണ്.
തമിഴ്നാട്ടില്‍ ജയില്‍ തകര്‍ത്ത സംഭവമാണ് ചിത്രത്തിന്റെ പ്രമേയമാകുകയെന്നാണ് സത്യശിവ വ്യക്തമാക്കിയിരിക്കുന്നത്. ശ്രീലങ്കൻ അഭയാര്‍ഥികളായിട്ടാണ് ശശികുമാറും ലിജോമോളും ചിത്രത്തില്‍ വേഷിടുക എന്നും റിപ്പോര്‍ട്ടുണ്ട്.. ഛായാഗ്രാഹണം എൻ എസ് ഉദയകുമാറാണ്. സംഗീതം ജിബ്രാനും നിര്‍വഹിക്കുന്ന ശശികുമാര്‍ ചിത്രത്തില്‍ രാമസ്വാമി, സുദേവ് നായര്‍ എന്നിവരും പ്രധാനപ്പെട്ട വേഷങ്ങളില്‍ എത്തുന്നു എന്നാണ് റിപ്പോര്‍ട്ട്.
ശശികുമാറിന്റേതായി ഗരുഡൻ എന്ന ഒരു ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ളത്. സൂരി പ്രധാന വേഷത്തിലെത്തുന്ന വെട്രിമാരന്റെ തിരക്കഥയില്‍ ഉണ്ണി മുകുന്ദനും എത്തുമ്പോള്‍ മലയാളി പ്രേക്ഷകരും വലിയ ആകാംക്ഷയിലാണ്. മലയാളത്തിന്റെ ശിവദയും ഉണ്ണിക്ക് ഒപ്പമുണ്ട്. ദുരൈ സെന്തില്‍ കുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. ആര്‍തര്‍ വില്‍സണാണ് ഛായാഗ്രാഹണം നിര്‍വഹിക്കുക. യുവ ശങ്കര്‍ രാജയാണ് സംഗീതം സംവിധാനം നിര്‍വഹിക്കുന്നത്.
ലിജോമോള്‍ വേഷമിട്ടതില്‍ പുലിമട സിനിമയാണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ജോജു ജോര്‍ജാണ് നായകനായി എത്തിയത്. ഐശ്വര്യ രാജേഷായിരുന്നു പുലിമടയിലെ നായിക. സംവിധാനം നിര്‍വഹിച്ചത് എ കെ സാജനാണ്. ജോജു ജോര്‍ജാണ് നിര്‍മാണവും. ഛായാഗ്രഹണം വേണു നിര്‍വഹിച്ച ജോജു ചിത്രത്തില്‍ ജോണി ആന്റണി, ബാലചന്ദ്ര മേനോൻ, ദിലീഷ് നായര്‍, കൃഷ്ണ പ്രഭ, പൗളി വല്‍സണ്‍, സോനാ നായര്‍, ജോളി ചിറയത്ത്, അബു സലിം, സജിത പഠത്തില്‍ തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിട്ടു. ഇഷാൻ ദേവും അനില്‍ ജോണ്‍സണുമാണ് സംഗീതം നിര്‍വഹിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]