
വിവാഹത്തിന് വരന്റെയോ വധുവിന്റെയോ സുഹൃത്തുക്കൾ വളരെ വ്യത്യസ്തമായ സമ്മാനങ്ങൾ നൽകുന്നതും അവരെ പ്രാങ്ക് ചെയ്യുന്നതും ഒക്കെ ഇന്ന് പതിവാണ്. അത്തരത്തിലുള്ള നൂറുകണക്കിന് വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടും കാണും. ചിലതൊക്കെ കാണുമ്പോൾ ‘അയ്യോ, ഇതൊരല്പം ഓവറല്ലേ’ എന്ന് പോലും നമുക്ക് തോന്നാറുണ്ട്. ഏതായാലും, അതിനെയെല്ലാം കടത്തിവെട്ടുന്ന ഒരു അനുഭവമാണ് അടുത്തിടെ വിവാഹിതരായ ഒരു യുവാവിനും യുവതിക്കും ഉണ്ടായത്.
യുവാവിന്റെ സുഹൃത്തുക്കൾ സമ്മാനിച്ച വിവാഹസമ്മാനം കണ്ട് ആകെ അന്ധാളിച്ചുപോയി വരനും വധുവും വീട്ടുകാരും എല്ലാം. നമുക്കറിയാം, ഇന്ത്യയിൽ പലപ്പോഴും വീട്ടുകാർ തമ്മിലോ, അല്ലെങ്കിൽ പബ്ലിക്കായോ ആരും സെക്സിനെ കുറിച്ച് സംസാരിക്കാറില്ല. സെക്സ് എജ്യുക്കേഷൻ പോലും പല സ്ഥലങ്ങളിലും നടക്കുന്നില്ല. അതിനിടയിലാണ് ഈ വരന്റെ സുഹൃത്തുക്കൾ വരന് ഇതുപോലെ ഒരു ഗിഫ്റ്റ് സമ്മാനിച്ചത്.
വാത്സ്യായന മഹർഷി രചിച്ച ഒരു പുസ്തകമാണ് ‘കാമസൂത്രം’. ശാരീരിക ബന്ധത്തെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഈ പുസ്തകത്തെ കുറിച്ച് പോലും ആരും അത്രയധികം ചർച്ച ചെയ്യാറില്ല. അതിന് കാരണം അതിന്റെ ഉള്ളടക്കം തന്നെ. അത് വായിച്ചവർ തന്നെ ചുരുക്കമായിരിക്കും. ഇനി അഥവാ വായിച്ചാലും അധികമാരും അത് തുറന്ന് പറയാനും തയ്യാറാവാറില്ല. ഇനി, കാമസൂത്രവും ഈ വൈറൽ വീഡിയോയും തമ്മിൽ എന്താണ് ബന്ധം എന്നാണോ ചിന്തിക്കുന്നത്?
വരന്റെ സുഹൃത്തുക്കൾ ചേർന്ന് അയാൾക്ക് വിവാഹസമ്മാനമായി നൽകിയത് ‘കാമസൂത്ര’ തീം ആയി വരുന്ന ഒരു സോഫയാണ്. ഈ സോഫ സുഹൃത്തുക്കൾ യുവാവിന് നൽകുന്നതും സ്റ്റേജിൽ വച്ച് തന്നെ അത് തുറപ്പിക്കുന്നതും എല്ലാം വീഡിയോയിൽ കാണാം. ഇത് ഷെയർ ചെയ്തിരിക്കുന്നത് Nikhil Gupta എന്ന യൂസറാണ്. കൂട്ടുകാരന്റെ വധുവിന്റെ വീട്ടുകാരുടെ മുന്നിൽ വച്ച് അവരെ ഇങ്ങനെ അപമാനിക്കേണ്ടിയിരുന്നില്ല, ആളുകൾക്ക് ഇതിലും താഴാനാവുമോ എന്നാണ് ഇയാൾ ചോദിക്കുന്നത്.
എന്തായാലും, വീഡിയോ പെട്ടെന്ന് തന്നെ വൈറലായി. ‘വരന്റെ സുഹൃത്തുക്കളുടെ ധൈര്യം സമ്മതിച്ചു, എന്നാലും ഇത് വേണ്ടിയിരുന്നില്ല, വൃത്തികേടായിപ്പോയി’ എന്നാണ് നെറ്റിസൺസ് കമന്റ് ചെയ്തിരിക്കുന്നത്.
Last Updated Feb 10, 2024, 1:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]