

തോട്ടില്‍ വിവസ്ത്രയായി അറുപതുകാരിയുടെ മൃതദേഹം; വീടിനുള്ളില്‍ ബലപ്രയോഗം നടന്നതിന്റെയും വസ്ത്രം വലിച്ചുകീറിയതിന്റെയും ലക്ഷണങ്ങൾ; സംഭവത്തിൽ ദുരൂഹത; കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: കിളിമാനൂരില്‍ അറുപതു വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍.
തട്ടത്തുമല സ്വദേശി ലീലയെയാണ് വീടിന് സമീപത്തെ തോട്ടില്‍ വിവസ്ത്രയായി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീടിനുള്ളില്‍ ബലപ്രയോഗം നടന്നതിന്റെയും വസ്ത്രം വലിച്ചുകീറിയതിന്റെയും ലക്ഷണങ്ങളുണ്ട്.
ഭർത്താവിന്റെ മരണ ശേഷം കഴിഞ്ഞ നാലുവർഷമായി ലീല ഒറ്റക്കാണ് താമസിക്കുന്നത്. രണ്ടാഴ്ചയായി അസുഖം കാരണം ലീല ജോലിക്ക് പോയിരുന്നില്ല. പിന്നാലെ രാവിലെ സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
റബ്ബർ തോട്ടത്തില്‍ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഇവരാണ് പൊലീസിനെ വിവരം അറിയിച്ചത്.
വീട്ടില്‍ നിന്നും പത്തടി താഴ്ചയുള്ള തോട്ടില്‍ വിവസ്ത്രയായി കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
വീടിനുള്ളില്‍ നസ്ത്രം വലിച്ചു കീറിയതിന്റെയും ബലപ്രയോഗം നടന്നതിന്റെയും തെളിവുകളുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയ ശേഷം മാത്രമേ കാരണം വ്യക്തമാക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു. കിളിമാനൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]