
വളരെ വിചിത്രമായ പല പോസ്റ്റുകളും നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. അതുപോലെ അങ്ങേയറ്റം വിചിത്രം എന്ന് തോന്നുന്ന ഒരു പോസ്റ്റാണ് ഇതും. തന്റെ മകനെ പ്രണയിക്കുന്ന പെൺകുട്ടിക്ക് വേണ്ടി അമ്മ തയ്യാറാക്കിയ ’10 നിയമ’ങ്ങളാണ് ഈ പോസ്റ്റിൽ ഉള്ളത്.
‘ഇതെന്റെ കാമുകന്റെ അമ്മ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ്’ എന്നും പറഞ്ഞാണ് ഒരു യുവതി ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ പറയുന്നത് തന്റെ മകനെ പ്രേമിക്കുന്ന പെൺകുട്ടി എങ്ങനെ ആയിരിക്കരുത്, എങ്ങനെ ആയിരിക്കണം എന്നെല്ലാമാണ്.
അതിൽ ഒന്നാമത്തെ നിയമമായി പറയുന്നത്, ‘എന്റെ മകൻ നിങ്ങളുടെ എടിഎം മെഷീനല്ല’ എന്നാണ്. അതായത്, അവനിൽ നിന്നും ഇടയ്ക്കിടെ കാശ് വാങ്ങരുത്, ഗിഫ്റ്റ് വാങ്ങരുത് എന്നൊക്കെ അർത്ഥം, രണ്ടാമതായി പറയുന്നത്, ഒരു സ്ട്രിപ്പറെ പോലെ വേഷം ധരിച്ച് തന്റെ വീട്ടിലെങ്ങാനും വന്നാൽ അപ്പോൾ തന്നെ അവളെ അവിടെ നിന്നും പറഞ്ഞുവിടും എന്നാണ്. മൂന്നാമത്തെ നിയമം, മകന്റെ ഫോണിൽ ഏതെങ്കിലും തരത്തിലുള്ള സെക്സ് ചാറ്റ് കണ്ടാലും അവളെ അപ്പോൾ തന്നെ ഒഴിവാക്കി വിടും എന്നാണ്.
ഇതുകൊണ്ടൊന്നും തീർന്നില്ല, മകന് മാത്രം പെൺകുട്ടിയെ ഇഷ്ടപ്പെട്ടാൽ പോരാ, തനിക്കും അവളെ ഇഷ്ടപ്പെടണം. ഇല്ലെങ്കിൽ മകനോട് പറഞ്ഞ് അവളെ അപ്പോൾ തന്നെ ഒഴിവാക്കും എന്നും അമ്മ പറയുന്നു. മാത്രമല്ല, ‘മകൻ വിവാഹനിശ്ചയം ചെയ്തു എന്നതുകൊണ്ടൊന്നും കാര്യമില്ല. അവൻ ഒരു അമ്മക്കുട്ടിയാണ്, താൻ പറയുന്നതേ അവൻ കേൾക്കൂ. അതുകൊണ്ട് അവനെ ഭരിക്കാമെന്നൊന്നും കരുതണ്ട. തനിക്ക് ജയിലിൽ പോവാതിരിക്കാൻ എന്ത് ചെയ്യണം എന്ന് അറിയാം’ എന്നും അവർ പറയുന്നു.
എന്തായാലും യുവതി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലായി. ഇങ്ങനെ ഒരു സ്ത്രീയുടെ മകനെ പ്രേമിക്കുന്നതിലും ഭേദം ആത്മഹത്യയാണ് എന്നാണ് പലരും അഭിപ്രായപ്പെട്ടത്. ‘എത്രയും വേഗം ആ ബന്ധം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടോളൂ’ എന്നും പലരും യുവതിയെ ഉപദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]