ചാനൽ ചർച്ചകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അപകീർത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ച് ആക്ടിവിസ്റ്റ് രാഹുൽ ഈശ്വറിനെതിരെ നടി ഹണി റോസ് പരാതി നൽകിയിരുന്നു. വിഷയത്തിൽ രാഹുലിനെതിരെ രൂക്ഷവിമർശനവുമായെക്കിയിരിക്കുകയാണ് നടി ശ്രീയ രമേശ്.
പെൺ ഉടലിൻ്റെ അഴകളവുകളെ പറ്റി പുരാണങ്ങളിലും വിവിധ കാവ്യങ്ങളിലും ശിൽപ്പങ്ങളിലും ധാരാളം കേൾക്കുവാനും കാണുവാനും സാധിക്കും. അതൊക്കെ റദ്ദു ചെയ്യണം എന്ന് രാഹുൽ ഈശ്വർ ആവശ്യപ്പെടുമോയെന്ന് നടി ചോദിക്കുന്നു.
കൂടാതെ ചുറ്റികയുമായി മലമ്പുഴയിലെ യക്ഷിയേയും, ഖജുരാഹോയിൽ ഉൾപ്പെടെ വിവിധ ക്ഷേത്രങ്ങളിലും ഉള്ള ശിൽപ്പങ്ങൾ തകർക്കുവാൻ ഇയാൾ പുറപ്പെടുമോയെന്നും നടി ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
പെൺ ഉടലിൻ്റെ അഴകളവുകളെ പറ്റി പുരാണങ്ങളിലും വിവിധ കാവ്യങ്ങളിലും ശിൽപ്പങ്ങളിലും ധാരാളം കേൾക്കുവാനും കാണുവാനും സാധിക്കും. അതൊക്കെ റദ്ദു ചെയ്യണം എന്ന് രാഹുൽ ഈശ്വർ ആവശ്യപ്പെടുമോ?
ചുറ്റികയുമായി മലമ്പുഴയിലെ യക്ഷിയേയും, അതുപോലെ ഖജുരാഹോയിൽ ഉൾപ്പെടെ വിവിധ ക്ഷേത്രങ്ങളിലും ഉള്ള ശിൽപ്പങ്ങൾ തകർക്കുവാൻ ഇയാൾ പുറപ്പെടുമോ? പഴയ ക്ഷേത്രങ്ങൾക്ക് മുമ്പിലെ സാലഭഞ്ചികകൾക്ക് മാക്സി ഇടീക്കുമോ?
ഹണി ഉൾപ്പെടെ സ്ത്രീകൾ തൻ്റെ ശരീരത്തിൻ്റെ ആകൃതി എങ്ങിനെ രൂപപ്പെടുത്തണം എന്ത് വേഷവിധാനം ചെയ്യണം എന്നത് നിശ്ചയിക്കേണ്ടത് രാഹുൽ ഈശ്വരാണോ? വ്യക്തി സ്വാതന്ത്ര്യം എന്നത് എന്താണ് എന്ന് ഇയാൾക്ക് അറിയില്ലെ?
മനസ്സിലാക്കേണ്ട ഒരു കാര്യം ആണും പെണ്ണും തമ്മിൽ സൗഹൃദമോ പ്രൊഫഷണൽ ബന്ധമോ ഉണ്ടാവുക സ്വാഭാവികമാണ്. എത്ര അടുപ്പം ഉണ്ടായാലും ഏതെങ്കിലും ഒരു പോയൻ്റിൽ തനിക്ക് അലോസരം ഉണ്ടാകുന്നു എന്ന് കണ്ടാൽ അതിനെതിരെ പ്രതികരിയ്ക്കുവാനും ആവശ്യമെങ്കിൽ പരാതി നൽകുവാനും സ്ത്രീക്ക് അവകാശമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഹണിയും അതേ ചെയ്തുള്ളൂ.
അതിന് അവരുടെ വസ്ത്രധാരണം മുതൽ അഭിനയിച്ച സിനിമയിലെ രംഗങ്ങൾ വരെ എടുത്ത് അരോചകവും സ്ത്രീ വിരുദ്ധവുമായ വിമർശനങ്ങളുമായി ചാനലുകൾ തോറും കയറി ഇറങ്ങി പ്രതികരിയ്ക്കുവാൻ നടക്കുന്നു.
കുറ്റാരോപിതനേക്കാൾ സ്ത്രീവിരുദ്ധതയായാണ് അതിൽ പലതും എന്നാണ് എനിക്ക് ഫീൽ ചെയ്തത്. സിനിമയിൽ റേപ്പ് സീനിലോ ഇൻ്റിമേറ്റ് രംഗങ്ങളിലോ അഭിനയിച്ചാൽ ആ നടിയെ പൊതു സമൂഹത്തിൽ ആർക്കും റേപ്പ് ചെയ്യുവാനോ തോന്നിവാസം പറയുവാനോ അവകാശം ഉണ്ടെന്ന തരത്തിൽ പറഞ്ഞു വെക്കുന്നത് എന്ത് തെമ്മാടിത്തരവും സ്ത്രീ വിരുദ്ധതയുമാണ്.
അത്തരക്കാരെ ചർച്ചയിൽ നിന്ന് അവതാരകർ എന്തുകൊണ്ട് ഇറക്കിവിടുന്നില്ല എന്നാണ് ചോദിക്കുവാൻ ഉള്ളത്.
മാധ്യമ ചർച്ചകൾ നയിക്കുന്നവരോട് ഒന്നു പറഞ്ഞു കൊള്ളട്ടെ, അന്തിചർച്ചകളിൽ രാഷ്ട്രീയക്കാരുടെ പോർവിളികളും വർഗ്ഗീയത പറച്ചിലും അസഹനീയമാണ് അത് സമൂഹത്തെ വിഷലിപ്തമാക്കുന്നുണ്ട്, അതിൻ്റെ കൂടെ സ്ത്രീ വിരുദ്ധത പറയുവാൻ കൂടെ അവസരം ഒരു ക്കരുത്. അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ പേരിൽ ആഭാസത്തരം പറയുവാൻ അവസരം നൽകരുത്.