
തിരുവനന്തപുരം: സീരിയൽ ലൊക്കേഷനിൽവച്ച് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് മോശമായി പെരുമാറിയെന്ന വെളിപ്പെടുത്തലുമായി ജൂനിയർ ആർട്ടിസ്റ്റ് കോർഡിനേറ്റർ. ചിത്രാഞ്ജലി സ്റ്റുഡിയോയിൽവച്ച് അസീം ഫാസി എന്നയാളിൽ നിന്നാണ് ദുരനുഭവമുണ്ടായതെന്ന് അതിജീവിത ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
ജൂലായ് പത്തൊമ്പതിന് നൈറ്റ് ഷൂട്ടുണ്ടായിരുന്നു. അന്നാണ് സംഭവം നടന്നത്. മദ്യലഹരിയിൽ അസീം പിറകിലൂടെ വന്ന് കയറിപ്പിടിക്കുകയായിരുന്നു. കുതറിയോടെ ജൂനിയർ ആർട്ടിസ്റ്റുകൾ നിൽക്കുന്നിടത്തെത്തി. അവരോട് കാര്യം പറഞ്ഞു. പരാതി കൊടുക്കരുതെന്നും അസീമിനെ പുറത്താക്കുമെന്നും നിർമാതാവ് പറഞ്ഞിരുന്നു. എന്നാൽ ഇയാളുടെ ഭാഗത്തുനിന്ന് വീണ്ടും ഉപദ്രവം തുടർന്നു.
സീരിയൽ സെറ്റുകളിൽ ഇപ്പോഴും സ്ത്രീകളെ അഡ്ജസ്റ്റ്മെന്റിന് പ്രേരിപ്പിക്കാറുണ്ടെന്നും വർക്ക് ഏൽപ്പിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് അഡ്ജസ്റ്റ്മെന്റിന് ആളെ തരുമോയെന്നാണെന്ന് അതിജീവിത പറഞ്ഞു. ജൂനിയർ ആർട്ടിസ്റ്റുകളെ കൊടുത്തില്ലെങ്കിൽ ജോലിയിൽ നിന്ന് മാറ്റിനിർത്തുമെന്ന് ഭീഷണിപ്പെടുത്തും.
ശല്യം കൂടിയതോടെ നിർമാതാവിനോട് പറഞ്ഞു. അദ്ദേഹം ഇയാളെ മാറ്റിനിർത്തിയിരുന്നു. അതിനുശേഷവും പെണ്ണിനെ വേണമെന്നും പറഞ്ഞ് വീളിച്ചോണ്ടിരുന്നു.രണ്ട് സീരിയലുകളിൽ നിന്ന് നിർമാതാവ് മാറ്റിനിർത്തിയിരുന്നു.
എന്നാൽ വീണ്ടും അയാൾ സീരിയലിൽ കയറി. മറ്റൊരാൾക്കും ഈ അനുഭവം ഉണ്ടാകരുതെന്ന് കരുതി തിരുവല്ലം പൊലീസിൽ പരാതി നൽകുകയായിരുന്നു . നിർമാതാവ് പറഞ്ഞതുകൊണ്ട് മാത്രമാണ് ഇത്രയും നാൾ പരാതി നൽകാതിരുന്നതെന്നും അതിജീവിത വ്യക്തമാക്കി. ലൊക്കേഷനിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നും വസ്ത്രം മാറാൻ പോലും സ്ഥലം കിട്ടാറില്ലെന്നും അവർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]