പത്തനംതിട്ട: നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കെതിരെയും ജീവനക്കാർക്കെതിരെയും കേസെടുത്തതിൽ തൃപ്തിയുണ്ടെന്ന് പിതാവ് സജീവ്. അന്വേഷണം ശരിയായ നിലയിലാണ്. അതിന് തെളിവാണ് ഞങ്ങൾ നൽകിയ രണ്ട് പരാതികളിലും നടപടി വന്നത്. ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമാണെന്നും സജീവ് പറഞ്ഞു. പത്തനംതിട്ട ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
ചുട്ടിപ്പാറ നഴ്സിംഗ് കോളേജിലെ നാലാം വർഷ വിദ്യാർത്ഥിനിയായിരുന്നു അമ്മു എ സജീവ്. കഴിഞ്ഞ നവംബർ 15നാണ് പത്തനംതിട്ടയിൽ താമസിച്ചിരുന്ന ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് അമ്മു വീണ് മരിച്ചത്. അമ്മുവിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ മതിയായ ചികിത്സ നൽകുന്നതിനും വിദഗ്ദ്ധ ചികിത്സയ്ക്ക് കൊണ്ടുപോകുന്നതിന് വൈകിയെന്നും കാണിച്ചാണ് പിതാവ് പരാതി നൽകിയത്. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അമ്മുവിന്റെ മരണം സംഭവിച്ചത്.
ചികിത്സാപ്പിഴവ് സംഭവിച്ചുവെന്ന് കാണിച്ച് അമ്മുവിന്റെ പിതാവ് സജീവ് നല്കിയ പരാതിയില്‍ അന്നേദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നു ഡോക്ടര്‍മാര്‍ക്കും ബന്ധപ്പെട്ട ജീവനക്കാര്‍ക്കുമെതിരെ പത്തനംതിട്ട പോലീസ് കേസെടുത്തിരുന്നു. അമ്മു പരിക്കേറ്റ് ചികിത്സയ്ക്ക് എത്തിയ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍, ഓര്‍ത്തോ വിഭാഗം ഡോക്ടര്‍, ജീവനക്കാര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ഡോക്ടര്‍മാര്‍ കൃത്യമായി ചികിത്സ നല്‍കിയില്ലെന്നും ഐസിയു സൗകര്യമുള്ള ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചില്ലെന്നും സജീവിന്റെ പരാതിയില്‍ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]