
.news-body p a {width: auto;float: none;}
ഭോപ്പാൽ: വിവാഹത്തിനായി നിർബന്ധിച്ച കാമുകിയെ കൊന്ന് ഫ്രിഡ്ജിലാക്കി യുവാവ്. മദ്ധ്യപ്രദേശിലാണ് സംഭവം. പിങ്കി പ്രജാപതി (30) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ സഞ്ജയ് പട്ടീദാർ വാടകയ്ക്കെടുത്ത വീട്ടിലെ റഫ്രിജറേറ്ററിനുള്ളിൽ നിന്നാണ് എട്ട് മാസം പഴക്കമുള്ള പിങ്കിയുടെ മൃതദേഹം കണ്ടെടുത്തത്.
സാരിയുടുത്ത് ആഭരണങ്ങൾ ധരിച്ച നിലയിലായിരുന്ന മൃതദേഹം ഏറെക്കുറേ അഴുകിയിരുന്നു. കഴുത്തിൽ കുരുക്കിട്ടിരുന്നതായും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. കഴിഞ്ഞ ജൂൺ മാസത്തിലാകാം ഇവർ കൊല്ലപ്പെട്ടതെന്നും പൊലീസ് പറഞ്ഞു.
ഉജ്ജൈനി സ്വദേശിയായ സഞ്ജയ് പട്ടീദാരുമായി കഴിഞ്ഞ അഞ്ച് വർഷമായി പിങ്കി പ്രണയത്തിലായിരുന്നു. വിവാഹിതനായ സഞ്ജയ് മറ്റൊരു വീട് വാടകയ്ക്കെടുത്താണ് പിങ്കിക്കൊപ്പം താമസിച്ചിരുന്നത്. വിവാഹം കഴിക്കാനായി പിങ്കി നിർബന്ധിച്ചിരുന്നു. തുടർന്നാണ് സുഹൃത്തുക്കളുടെ സഹായത്തോടെ സഞ്ജയ് കാമുകിയെ കൊലപ്പെടുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വീട്ടിൽ നിന്നും ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ അയൽക്കാരാണ് വീട്ടുടമസ്ഥനെ വിവരമറിയിച്ചത്. തുടർന്ന് പരിശോധിച്ചപ്പോൾ ഫ്രിഡ്ജിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ഉടൻതന്നെ വീട്ടുടമസ്ഥൻ പൊലീസിനെ വിവരമറിയിച്ചു. ഇൻഡോറിൽ താമസിക്കുന്ന ധീരേന്ദ്ര ശ്രീവാസ്തവ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. 2023 ജൂണിലാണ് ശ്രീവാസ്തവ തന്റെ വീട് സഞ്ജയ്ക്ക് വാടകയ്ക്ക് നൽകിയത്.
ഒരു വർഷത്തിന് ശേഷം സഞ്ജയ് വീടൊഴിഞ്ഞെങ്കിലും സാധനങ്ങൾ ഒരു മുറിയിൽ സൂക്ഷിച്ചിരുന്നു. ഇടയ്ക്ക് വീട് കാണാനായി മറ്റൊരു കുടുംബം എത്തിയെങ്കിലും സഞ്ജയുടെ സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറി മാത്രം തുറന്ന് കാണിച്ചില്ല. ആ മുറിയുടെ താക്കോൽ സഞ്ജയുടെ കൈവശമായിരുന്നു. ഈ മുറിയിലെ വൈദ്യുതി വിച്ഛേദിച്ചതോടെയാണ് ദുർഗന്ധം പുറത്തുവരാൻ തുടങ്ങിയത്.