ചെന്നൈ: തമിഴ് സിനിമകളിൽ അമ്മ വേഷങ്ങളിലൂടെ സുപരിചിതയായ നടി കമല കാമേഷ് അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിൽ ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം. 72 വയസായിരുന്നു. നടൻ റിയാസ് ഖാൻ മരുമകനാണ്. നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. 400ൽ അധികം സിനിമകളിൽ അഭിനയിച്ചു. സംഗീത സംവിധായകനായിരുന്ന കാമേഷാണ് ഭർത്താവ്. അദ്ദേഹം 1984ൽ അന്തരിച്ചു.
സംവിധായകൻ വിഷു സംവിധാനം ചെയ്ത ‘സംസാരം അതു ദിലിക്കും’ എന്ന ചിത്രത്തിലെ ഗോദാവരി എന്ന കഥാപാത്രം ആരാധകർക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ജയഭാരതിയുടെ ‘കുടിസൈ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കമല പിന്നീട് സ്റ്റേജ് നാടകങ്ങളിലും അഭിനയിക്കാൻ തുടങ്ങി.
1952 ഒക്ടോബർ 23ന് കൊച്ചിയിലായിരുന്നു കമല ജനിച്ചത്. പുലൻ വിസാരണൈ (1990), ചിന്ന ഗൗണ്ടർ (1991), മൂണ്ട്രു മുഖം (1982) എന്നിവയാണ് പ്രധാനപ്പെട്ട ചിത്രങ്ങൾ. മലയാളം,തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. വെളിച്ചം വിടരുന്ന പെൺകുട്ടി (1982), രുഗ്മ (1983), ഒരു സന്ദേശം കൂടി (1985), ആളൊരുങ്ങി അരങ്ങൊരുങ്ങി (1986), വീണ്ടും ലിസ (1987), അമൃതം ഗമയ (1987), ഇവളെന്റെ കാമുകി (1989), അവൻ അനന്തപത്മനാഭൻ (1994) തുടങ്ങിയ മലയാള സിനിമകളിലും കമല പ്രധാന വേഷങ്ങളിലെത്തി. ആർ.ജെ. ബാലാജി സംവിധാനം ചെയ്ത “വീട്ല വിശേഷം” എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]