ഡമാസ്കസ്: സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലെ പ്രസിദ്ധമായ ഉമയാദ് പള്ളിയിൽ തിക്കിലും തിരക്കിലുംപെട്ട് 4 മരണം. കുട്ടികൾ അടക്കം 16 പേർക്ക് പരിക്കേറ്റു. ഇന്നലെ പള്ളിയിൽ ജനങ്ങൾക്കായി സംഘടിപ്പിച്ച ഒരു പരിപാടിക്കിടെയായിരുന്നു അപകടമെന്നാണ് റിപ്പോർട്ട്. പരിപാടിയിൽ സൗജന്യ ഭക്ഷണം നൽകുന്നതറിഞ്ഞ് നിരവധി പേർ മേഖലയിൽ തടിച്ചുകൂടിയിരുന്നു. ഷെഫ് അബു ഒമർ എന്ന യൂട്യൂബറാണ് ഭക്ഷണ വിതരണം നടത്തിയതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒമറിന് തുർക്കിയിലെ ഇസ്താംബുളിൽ റെസ്റ്റോറന്റുണ്ട്. അപകടത്തിന് മുമ്പ് ഇന്നലെ രാവിലെ ഇറ്റാലിയൻ വിദേശകാര്യ മന്ത്രി ആന്റണിയോ റ്റജാനി പള്ളിയിൽ സന്ദർശനം നടത്തിയിരുന്നു.