കുമരകം കരിമീനിന് വീണ്ടും വില കുറഞ്ഞു: കുമരകത്ത് ദിവസം വില്‍പ്പന നടത്തുന്നത് 2000 ല്‍ അധികം കിലോഗ്രാം കരിമീന്‍ :
സ്വന്തം ലേഖകന്‍
കോട്ടയം: കുമരകം കരിമീനിന് വീണ്ടും വില കുറഞ്ഞു. ഈ സീസണില്‍ 600 രൂപ വരെ ഉയര്‍ന്ന കരിമീനിന്റെ ഇന്നത്തെ ഏറ്റവും ഉയര്‍ന്ന വില കിലോഗ്രാമിന് 530 രൂപയാണ്. എ പ്ലസ് വിഭാഗത്തിലുള്ള കരിമീനിനാണ് ഇന്ന് 530 രൂപയായി താഴ്ന്നത്. ഇന്നലത്തെ വില 550 ആയിരുന്നു. എ വിഭാഗത്തിലുള്ള കരിമീനിന് 490 രൂപയും ബി വിഭാഗത്തിലെ കരിമീനിന് 350 രൂപയുമാണ് ഇന്നത്തെ വില. 250 ഗ്രാമില്‍ കൂടുതല്‍ തൂക്കമുള്ള കരിമീന്‍ ആണ് എ പ്ലസ് വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.
കുമരകം കരിമീനിന്റെ വില ഇനിയും കുറയുമെന്ന് മത്സ്യ സഹകരണ സംഘം ജീവനക്കാര്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ കുമരകത്ത് കരിമീന്‍ സീസണ് ആണ്. മൂന്നു മത്സ്യ സഹകരണ സംഘങ്ങളില്‍ മാത്രമായി ദിവസം 700 കിലോഗ്രാമിലധികം കരിമീന്‍ ലഭിക്കുന്നുണ്ട്. ഇതിനു പുറമെ മറ്റു മത്സ്യ തൊഴിലാളികള്‍ പിടിക്കുന്ന കരിമീന്‍ ഉള്‍പ്പെടെ ദിവസം രണ്ടായിരത്തിലധികം കിലോഗ്രാം കരിമീനാണ് കുമരകം കേന്ദ്രീകരിച്ച് വില്പന നടത്തുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റു കരിമീനിനേക്കാള്‍ കുമരകം കരിമീനിന് രൂചി കൂടുതലാണ്. അതിനാല്‍ ആളുകള്‍ക്ക് ഏറെ ഇഷ്ടമാണ് കുമരകം കരിമീന്‍. ദുരെ സ്ഥലത്തു നിന്നുവരെ ആളുകള്‍ കുമരകത്തെത്തി കരിമീന്‍ വാങ്ങാറുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]