ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം- മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് മുഖം മിനുക്കുന്നു. ബെംഗളൂരുവിലെ ബസ് നിർമ്മാണ കമ്പനിയിൽ അറ്റകുറ്റപ്പണി നടത്തി രണ്ടാഴ്ചക്കുള്ളില്‍ തിരികെയെത്തിക്കും, കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ സീറ്റിലടക്കം അടിമുടി മാറ്റമാണ് വരുത്തുന്നത്. മുഖ്യമന്ത്രി ഇരുന്ന കറങ്ങുന്ന സീറ്റ് ഇളക്കി മാറ്റി പാപ്പനംകോടുള്ള സെന്‍ട്രല്‍ വര്‍ക്സില്‍ ഭദ്രമായി സൂക്ഷിക്കും. ബസിന്റെ ചില്ലുകള്‍ മാറ്റുകയും ശുചിമുറി നിലനിര്‍ത്തുകയും ചെയ്യും. ഒരു കോടി അഞ്ചുലക്ഷം രൂപ ചിലവഴിച്ച് തയ്യാറാക്കിയ ബസ് ബെംഗളൂരുവിലെ എസ്.എം കണ്ണപ്പ ഓട്ടോമൊബൈല്‍സാണ് സജ്ജമാക്കിയത്.