ഇടുക്കി കുമളിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു. അമരാവതി സ്വദേശി ജോബിൻ ചാക്കോയ്ക്കാണ് (36) വെട്ടേറ്റത്. പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
സിപിഐഎം നേതാവിനെതിരെ ഫേസ്ബുക്കിൽ മോശം കമന്റ് ഇട്ടു എന്നാരോപിച്ച് ആക്രമണം നടത്തുകയായിരുന്നു എന്നാണ് ആരോപണം. ഇന്ന് രാത്രി എട്ടോടെ ജീപ്പിലെത്തിയ സംഘമാണ് ജോബിനെ ആക്രമിച്ചത്. കാലിനാണ് വെട്ടേറ്റത്. ഫേസ്ബുക്കിൽ കമന്റ് ഇട്ടതിൽ ജോബിനെതിരെ സിപിഐഎം കുമളി ലോക്കൽ കമ്മിറ്റി ഇന്നലെ പൊലീസിൽ പരാതി നൽകിയിരുന്നു.
Story Highlights: youth congress worker hacked idukki
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]