
റിയാദ്: അറബ് ലോകത്ത് ഏറ്റവും സ്വധീനമുള്ള വ്യക്തിയായി വീണ്ടും സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ തെരഞ്ഞെടുത്തു. ‘ആർ.ടി അറബിക്’ ചാനൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലാണ് സൗദി കിരീടാവകാശി ‘2023 ലെ ഏറ്റവും സ്വാധീനമുള്ള അറബ് നേതൃത്വ വ്യക്തിത്വം’എന്ന പദവി നേടിയത്.
വോട്ട് ചെയ്ത 5,30,399 പേരിൽ 69.3 ശതമാനം (3,66,403 വോട്ടുകൾ) കിരീടാവകാശിക്ക് ലഭിച്ചു. കഴിഞ്ഞ ഡിസംബർ 15ന് ആണ് ആർ ടി അറബിക് ചാനൽ അഭിപ്രായ വോട്ടെടുപ്പ് ആരംഭിച്ചത്. ജനുവരി ഏഴ് വരെയാണ് വോട്ടെടുപ്പ് നടന്നത്. തുടർച്ചയായ മൂന്നാം തവണയാണ് അമീർ മുഹമ്മദ് ബിൻ സൽമാൻ ഏറ്റവും സ്വാധീനമുള്ള അറബ് നേതാവായി എന്ന തെരഞ്ഞെടുക്കപ്പെടുന്നത്.
റിയാദിലെ ‘ഖിദ്ദിയ’ ആഗോള വിനോദ നഗരമാകുമെന്ന് സൗദി കിരീടാവകാശി
വിനോദ, കായിക, സാംസ്കാരിക രംഗങ്ങളിൽ സമീപഭാവിയിൽ ലോകത്തെ ഏറ്റവും പ്രമുഖ നഗരമായി ‘ഖിദ്ദിയ’ മാറുമെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. തലസ്ഥാനമായ റിയാദിന് സമീപം നിർമാണം പൂർത്തിയാകുന്ന പദ്ധതിയുടെ ആഗോള ബ്രാൻഡിങ് നടപടി സംബന്ധിച്ച് പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. ഈ നഗരം രാജ്യത്തിെൻറ ആഗോളസ്ഥാനത്തെയും സ്വന്തം സമ്പദ്വ്യവസ്ഥയെയും ക്രിയാത്മകമായി പ്രതിഫലിപ്പിക്കും.
റിയാദിൻറെ സമ്പദ്വ്യവസ്ഥയുടെ വളർച്ചക്കും നഗരവാസികളുടെ ജീവിത നിലവാരം ഉയർത്താനും ലോകത്തിലെ ഏറ്റവും വലിയ 10 നഗരങ്ങളിലൊന്നാക്കി മാറ്റാനും ഖിദ്ദിയ വലിയ പങ്കുവഹിക്കും. ഖിദ്ദിയ പദ്ധതിക്ക് വേണ്ടിയുള്ള ഗുണപരമായ നിക്ഷേപം ‘വിഷൻ 2030’െൻറ സ്തംഭങ്ങളിൽ ഒന്നാണ്. പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും സൗദി യുവാക്കൾക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് ലക്ഷ്യമിടുന്നുവെന്നും കിരീടാവകാശി പറഞ്ഞു.
Last Updated Jan 10, 2024, 8:21 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]