
റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് ഭക്ഷണം പാകം ചെയ്യുന്നതിനിടെ നെഞ്ചുവേദനയുണ്ടായി മലയാളി മരിച്ചു. മലപ്പുറം കിഴിശ്ശേറി കുഴിമണ്ണ പുവതൊടയിൽ വീട്ടിൽ മുഹമ്മദ് ബഷീർ (48) ആണ് റിയാദിൽനിന്ന് 300 കിലോമീറ്റര്‍ അകലെ ശഖ്റയിൽ മരിച്ചത്.
ചൊവ്വാഴ്ച ഉച്ചക്ക് സ്വന്തം താമസസ്ഥലത്ത് ഭക്ഷണം പാകം ചെയ്യുന്നതിനിടെ ശാരീരിക അസ്വസ്ഥതകളുണ്ടാവുകയായിരുന്നു. അൽപസമയത്തിനുള്ളിൽ മരിക്കുകയും ചെയ്തു. ശഖ്റയിൽ തന്നെ ജോലി ചെയ്യുകയായിരുന്നു. പിതാവ് – അലവി കുട്ടി, മാതാവ് – ഫാത്തിമ, ഭാര്യ – റൈഹാനത്ത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾക്കായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ശഖ്റ കെ.എം.സി.സി മെഹ്ബൂബ് കണ്ണൂർ, അൽതാഫ് വണ്ടൂർ എന്നിവർ രംഗത്തുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]