
ഇടുക്കി: ഇടുക്കി കുമളിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ ആക്രമണം. കുമളി അമരാവതി സ്വദ്ദേശി ജോബിൻ ചാക്കോയ്ക്കാണ് വെട്ടേറ്റത്. സി.പി.എം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. വെട്ടേറ്റ ജോബിന്റെ ഒരു കാലും ഒടിഞ്ഞ നിലയിലാണ്. അതേസമയം, സി.പി.എം നേതാക്കൾക്കെതിരെ ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടതാണ് പ്രകോപനത്തിന് കാരണമെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. പരിക്കേറ്റ ജോബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]