
കളമശ്ശേരി പാതിരാക്കോഴി റെസ്റ്റോറൻ്റിലെ ഭക്ഷ്യ വിഷബാധയിൽ ഹോട്ടലുടമയ്ക്കും ജീവനക്കാർക്കുമെതിരെ കേസെടുത്തു. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച എട്ട് പേർക്ക് ശാരീരിക അസ്വസ്ഥതയുണ്ടായിരുന്നു.
ഇവരുടെ പരാതിയിലാണ് കേസ്. ഇന്നലെ രാത്രിയാണ് സംഭവം.
രാത്രി ഇവിടെനിന്ന് കുഴിമന്തി കഴിച്ചവർക്കാണ് ശാരീരിക അസ്വസ്ഥതയുണ്ടായത്. വയറുവേദനയും ഛർദിയും ഉൾപ്പെടെയുള്ള അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് ഇവർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
ഇവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. Story Highlights: kalamassery pathirakkozhi restaurant food poison
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]