

ജോലിയുടെ കരാര്‍ പുതുക്കി നല്കാൻ ഗസ്റ്റ് അധ്യാപകനില്‍ നിന്നു കൈക്കൂലിയായി രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടു; ആദ്യഗഡുവായ 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര സര്‍വകലാശാല പ്രൊഫസര്‍ വിജിലൻസ് പിടിയില്‍
സ്വന്തം ലേഖകൻ
കാസര്‍കോട്: കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ പ്രൊഫസര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയില്‍. സോഷ്യല്‍വര്‍ക്ക് ഡിപാര്‍ട്ടുമെന്റിലെ എ.കെ.മോഹന്‍ ആണ് വിജിലന്‍സിന്റെ പിടിയിലായത്. സോഷ്യല്‍വര്‍ക്ക് ഡിപാര്ട്ടുമെന്റില് ഗസ്റ്റ് ഫാക്കല്‍റ്റിയായി ജോലിചെയ്തു വന്ന വ്യക്തിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
പരാതിക്കാരന്റെ ജോലിയുടെ കാലാവധി 2023 ഡിസംബറില്‍ അവസാനിച്ചിരുന്നു. തുടര്‍ന്ന് കരാര്‍ പുതുക്കിനല്‍കാമെന്നും പി.എച്ച്.ഡിക്ക് അഡ്മിഷന് ശരിയാക്കാമെന്നും പറഞ്ഞ് കൈക്കൂലിയായി രണ്ടുലക്ഷം രൂപ മോഹന്‍ ഇദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
എന്നാല്‍, പരാതിക്കാരന് ഈ വിവരം വിജിലന്‍സ് ഇന്റലിജന്‍സ് വിഭാഗത്തെ അറിയിച്ചു. തുടര്‍ന്ന് വിജിലന്‍സ് വടക്കന്‍മേഖല പോലീസ് സൂപ്രണ്ട് പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ മോഹനായി കെണിയൊരുക്കി.
ആദ്യഗഡുവായ 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കാസര്‍കോട് വിജിലന്‍സ് ഡിവൈ.എസ്.പി വി.കെ.വിശ്വംഭരന്റെ നേതൃത്വത്തിലുള്ള സംഘം ബുധനാഴ്ച മോഹനെ പിടികൂടുകയായിരുന്നു. പ്രതിയെ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ ഹാജാക്കും.
അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ 1064 എന്ന വിജിലന്‍സ് ടോള്‍ ഫ്രീ നമ്ബറിലോ വാട്സ് ആപ്പ് നമ്ബരായ 9447789100 എന്നതിലോ 8592900900 എന്ന നമ്ബരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ടി.കെ.വിനോദ്കുമാര്‍ അഭ്യര്‍ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]