ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ ഒരു വില്ലന്‍ തന്നെയാണ്. വേണ്ട രീതിയില്‍ ചികിത്സ തേടിയില്ലെങ്കില്‍ ജീവന് തന്നെ അപകടത്തിലാക്കാവുന്ന ഒന്നാണിത്. അത്തരത്തില്‍ സ്ത്രീകള്‍ക്കിടയില്‍ കണ്ടുവരുന്ന ക്യാന്‍സറുകളിലൊന്നാണ് വജൈനല്‍ ക്യാന്‍സര്‍. വജൈനയുടെ പുറം ഭാഗത്തുള്ള കോശങ്ങളിലാണ് പലപ്പോഴും ഇത് കാണപ്പെടുന്നത്. അപൂർവവും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ ക്യാൻസറാണ് യോനിയിലെ അർബുദം.
ഡിഎൻഎ മ്യൂട്ടേഷന്, ഹ്യൂമൻ പാപ്പിലോമ വൈറസ് അണുബാധ, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, പുകവലി, പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം, പാരമ്പര്യം, തുടങ്ങിയ നിരവധി അപകട ഘടകങ്ങൾ യോനിയിൽ ക്യാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു എന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
യോനിയിലെ ക്യാന്‍സറിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങളെ പരിചയപ്പെടാം…
ഒന്ന്…
യോനിയില്‍ നിന്ന് വരുന്ന ക്രമം തെറ്റിയതും അസ്വാഭാവികവുമായ രക്തസ്രാവം ചിലപ്പോള്‍ വജൈനല്‍ ക്യാന്‍സറിന്റെ ലക്ഷണമാകാം.
രണ്ട്…
യോനിയില്‍ നിന്നും അസാധാരണമായ ഡിസ്ചാർജ്, യോനിയിൽ മുഴ തുടങ്ങിയവയും ചിലപ്പോള്‍ സൂചനയാകാം.
മൂന്ന്…
മൂത്രമൊഴിക്കുമ്പോള്‍ വേദന, മലബന്ധം, നിരന്തരമായ പെൽവിക് ഭാഗത്തെ അസ്വസ്ഥതയും വേദനയും തുടങ്ങിയവയും യോനിയിലെ ക്യാൻസറിനെ സൂചനയാകാം.
നാല്…
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സമയത്തെല്ലാം വേദന തോന്നുന്നുണ്ടെങ്കില്‍ അതും നിസാരമായി കാണേണ്ട.
അഞ്ച്…
യോനിയുടെ നിറം പെട്ടെന്ന് മാറുന്നതും ശ്രദ്ധിക്കേണ്ട ലക്ഷണമാണ്. നിറം മാറ്റത്തിനൊപ്പം യോനിയില്‍ നിന്ന് ദുര്‍ഗന്ധവും യോനിക്ക് ചൊറിച്ചിലും തിണര്‍പ്പും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ഗൗരവമായി കാണണം.
ആറ്…
കാലുകളിൽ വേദന, കാലുകളിൽ വീക്കം ഇവയെല്ലാം വജൈനൽ ക്യാൻസറിന്റെ മറ്റ് ചില ലക്ഷണങ്ങളാണ്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also read: വയറു കുറയ്ക്കാന്‍ രാത്രി കുടിക്കാം ഈ അഞ്ച് പാനീയങ്ങള്‍…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]