
ആലപ്പുഴ: ക്രിസ്മസ് – പുതുവത്സര സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ആലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന പരിശോധനയിൽ അഞ്ച് ഗ്രാം MDMA യും നാല് ഗ്രാം ചരസുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ റേഡിയോളജിസ്റ്റായ കളർകോട് സ്വദേശി മുഹമ്മദ് അലീഷാൻ നൗഷാദ് (24 വയസ്) ആണ് മയക്കുമരുന്നുമായി പിടിയിലായത്. ആലപ്പുഴ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം ആലപ്പുഴ എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്.
തിരുവനന്തപുരം ആനയറയിൽ ബൈക്കിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം സ്വദേശി അക്ഷയ് ആണ് 6.5 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് തലവൻ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥരും, തിരുവനന്തപുരം IB പാർട്ടിയും, തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് സ്പെഷ്യൽ സ്ക്വാഡ് പാർട്ടിയും ചേർന്നാണ് കേസ് കണ്ടെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]