
കൊച്ചി: സംസ്ഥാനത്ത് ക്രിസ്മസ് – പുതുവത്സരാഘോഷം 2024-25 നോട് അനുബന്ധിച്ച് എക്സൈസ് വകുപ്പ് മദ്യം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനും സത്വര നടപടികൾ സ്വീകരിക്കുന്നതിനും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 2024 ഡിസംബർ ഒമ്പതു മുതൽ 2025 ജനുവരി നാലു വരെ നീണ്ടു നിൽക്കുന്ന ക്രിസ്മസ് -പുതുവത്സരാഘോഷം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ജില്ലാതലത്തിൽ ഒരു എക്സൈസ് പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തിലും എല്ലാ താലൂക്കുകളിലും എക്സൈസ് സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ചും സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകൾ പ്രവർത്തിക്കും.
ഇതിന്റെ ഭാഗമായി എക്സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രീകരിച്ചുള്ള കൺട്രോൾ റൂമിന്റെ പ്രവർത്തനം ആരംഭിച്ചു. വ്യാജമദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉത്പാദനം, വിതരണം, കടത്തൽ സംബന്ധിച്ചുള്ള വിവരങ്ങൾ, പൊതുസ്ഥലങ്ങളിലുള്ള മദ്യപാനം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ അറിയിക്കാം. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സുകൾ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ ജില്ലയെ മൂന്ന് മേഖലകളായി തിരിച്ച് പ്രവർത്തിക്കുന്നു.
1 നോർത്ത് പറവൂർ വരാപ്പുഴ, ആലുവ, പെരുമ്പാവൂർ, മാമല, കാലടി, അങ്കമാലി എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന ആലുവ മേഖല
2 മൂവാറ്റുപുഴ, പിറവം, കോതമംഗലം, കുട്ടമ്പുഴ എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന കോതമംഗലം
3. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, ഞാറയ്ക്കൽ, എറണാകുളം, തൃപ്പൂണിത്തുറ എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന കൊച്ചി മേഖല.
ഡി ജെ പാർട്ടി പരിശോധന
ഡി ജെ പാർട്ടികൾ നടത്തുന്ന ഇടങ്ങളിൽ അനധികൃത മദ്യ-മയക്കുമരുന്നു ഉപയോഗവും വിപണനവും തടയുന്നതിനായി എക്സൈസ്, പോലീസ്, കസ്റ്റംസ്, മറ്റ് എൻഫോഴ്സസ്മെന്റ് ഏജൻസികൾ എന്നിവയുമായി ബന്ധപ്പെട്ട് വിപുലമായ സംയുക്ത പരിശോധനകൾ നടത്തും.
സത്വര പരിശോധന
24 മണിക്കൂറും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാഹന പരിശോധന ശക്തമാക്കും. പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന പരാതികളിന്മേൽ മിന്നൽ പരിശോധന നടത്തുവാൻ രണ്ട് സ്ട്രൈക്കിംഗ് ഫോഴ്സിനെ വിന്യസിച്ചിട്ടുണ്ട്. വിവരം ലഭിച്ചാൽ മിനിറ്റുകൾക്കുള്ളിൽ ഇത്തരം പരാതികൾ അന്വേഷണ വിധേയമാക്കും. വനമേഖലയിലും, വ്യാജമദ്യ ഉത്പാദനവും വിതരണവും നടത്താനിടയുള്ള മേഖലകളിലും ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനകൾ നടത്തും.
ഷാഡോ എക്സൈസ്
ജില്ലയിൽ മദ്യ, മയക്കുമരുന്ന് മാഫിയകളെ രഹസ്യമായി നിരീക്ഷിക്കുന്നതിന് ഷാഡോ എക്സൈസ്, എക്സൈസ് ഇന്റലിജൻസ് എന്നീ വിഭാഗത്തേയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ മഫ്തിയിൽ എക്സൈസ് ഉദ്യോഗസ്ഥരെ ജില്ലയുടെ പലഭാഗങ്ങളിലും വിന്യസിച്ചിട്ടുണ്ട്.
സംയുക്ത പരിശോധന
എക്സൈസ് വകുപ്പ്, ഫോറസ്റ്റ് റവന്യൂ, പോലീസ്, ഡ്രഗ്സ്, ഫുഡ് & സേഫ്റ്റി എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട് വിപുലമായ സംയുക്ത പരിശോധനകൾ നടത്തും. രാത്രികാല പട്രോളിംഗും വാഹനപരിശോധനയും നടത്തുവാൻ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
കരുതൽ തടങ്കൽ
മയക്കുമരുന്ന് മേഖലയിലെ സ്ഥിരം കുറ്റവാളികൾക്കെതിരെ പിഐടി എ൯ഡിപി എസ് ആക്ട് (PIT NDPS Act) പ്രകാരം മുൻകൂർ കസ്റ്റഡിയിൽ വയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എല്ലാ ലൈസൻസ്ഡ് സ്ഥാപനങ്ങളിലും വ്യാപകമായി പരിശോധന നടത്തുകയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ചെയ്യും.
സ്പെഷ്യൽ ഡ്രൈവ് കാലയളവിൽ മദ്യം, മയക്കുമരുന്ന് കുറ്റകൃത്യങ്ങളെക്കുറിച്ച് എല്ലാവിധ വിവരങ്ങളും താഴെപ്പറയുന്ന നമ്പറുകളിൽ പൊതുജനങ്ങൾക്ക് അറിയിക്കാം.
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ 0484-2390657 9447178059 എറണാകുളം അസി. എക്സൈസ് കമ്മിഷണർ (എൻഫോഴ്സ്മെൻറ്), 0484-2397480 9496002867, എറണാകുളം ജില്ലാ കൺട്രോൾ റൂം 0484-2390657 9447178059 എക്സൈസ് സർക്കിൾ ഓഫീസ്, എറണാകുളം 0484-2393121 9400069552, എക്സൈസ് സർക്കിൾ ഓഫീസ്, ആലുവ 0484-2623655 9400069560, എക്സൈസ് സർക്കിൾ ഓഫീസ്, കൊച്ചി 0484-2235120 9400069554, എക്സൈസ് സർക്കിൾ ഓഫീസ്, കുന്നത്തുനാട് 0484-2591203 9400069559, എക്സൈസ് സർക്കിൾ ഓഫീസ്, കോതമംഗലം 0484-2824419 9400069562, എക്സൈസ് സർക്കിൾ ഓഫീസ്, മൂവാറ്റുപുഴ 0484-2832623 9400069564, എക്സൈസ് സർക്കിൾ ഓഫീസ്, നോർത്ത് പറവൂർ 0484-2443187 9400069557 ,എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്, എറണാകുളം 0484-2397480 9400069550, എക്സൈസ് റേഞ്ച് ഓഫീസ്, എറണാകുളം 0484-2392283 9400069565, എക്സൈസ് റേഞ്ച് ഓഫീസ്, തൃപ്പൂണിത്തുറ 0484-2785060 9400069566, എക്സൈസ് റേഞ്ച് ഓഫീസ്, മട്ടാഞ്ചേരി 0484-2221998 9400069567, എക്സൈസ് റേഞ്ച് ഓഫീസ്, ഞാറയ്ക്കൽ 0484-2499297 9400069568, എക്സൈസ് റേഞ്ച് ഓഫീസ്, നോർത്ത് പറവൂർ 0484-2441280 9400069569, എക്സൈസ് റേഞ്ച് ഓഫീസ്, വരാപ്പുഴ 0484-2511045 9400069570, എക്സൈസ് റേഞ്ച് ഓഫീസ്, ആലുവ 0484-2621089 9400069571, എക്സൈസ് റേഞ്ച് ഓഫീസ്, അങ്കമാലി 0484-2458484 9400069572, എക്സൈസ് റേഞ്ച് ഓഫീസ്, കാലടി 0484-2461326 9400069573, എക്സൈസ് റേഞ്ച് ഓഫീസ്, പെരുമ്പാവൂർ 0484-2590831 9400069574, എക്സൈസ് റേഞ്ച് ഓഫീസ്, മാമല 0484-2786848 9400069575, എക്സൈസ് റേഞ്ച് ഓഫീസ്, മൂവാറ്റുപുഴ 0484-2836717 9400069576, എക്സൈസ് റേഞ്ച് ഓഫീസ്, പിറവം 0484-2241573 9400069577, എക്സൈസ് റേഞ്ച് ഓഫീസ്, കോതമംഗലം 0484-2826460 9400069578, എക്സൈസ് റേഞ്ച് ഓഫീസ്, കുട്ടമ്പുഴ 0484-2572861 9400069579.
20,000 രൂപ കൈക്കൂലി വാങ്ങവേ പിടിക്കാൻ പ്ലാൻ, ജൂനിയർ ക്ലർക്ക് കുടുങ്ങി; അവിടെ തീർന്നില്ല, ഞെട്ടിയത് വിജിലൻസ്
മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് കെഎസ്ആർടിസിയിൽ വന്ന മലയിൻകീഴ് സ്വദേശി; പരിശോധനയിൽ പിടിച്ചത് മെത്താംഫിറ്റമിൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]