
ചെന്നൈ: സൂര്യ 45 എന്ന് താല്കാലികമായി പേര് നല്‍കിയിരിക്കുന്ന ആര്‍ജെ ബാലാജി സൂര്യ ചിത്രത്തില്‍ നേരത്തെ സംഗീതം നല്‍കും എന്ന് പ്രഖ്യാപിച്ചിരുന്നത് എആര്‍ റഹ്മാന് ആയിരുന്നു. എന്നാല്‍ റഹ്മാന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചതിന് പിന്നാലെ ചിത്രത്തില്‍ നിന്നും പിന്മാറിയെന്നാണ് വിവരം.
സായി അഭ്യങ്കര്‍ ആണ് പകരം ചിത്രത്തിന് സംഗീതം നല്‍കുക എന്നാണ് വിവരം. ‘കച്ചി സേരാ’ എന്ന ഗാനത്തിലൂടെ പ്രശസ്തനായ സായി ലോകേഷിന്റെ എല്‍സിയുവില്‍ വരുന്ന ബെന്‍സിന്റെ സംഗീതവും ഇദ്ദേഹമാണ്. സോഷ്യൽ മീഡിയയിൽ വൈറലായ ആസാ കുട, കച്ചി സേര തുടങ്ങിയ ഗാനങ്ങളിലൂടെയാണ് സായി അഭ്യങ്കർ പ്രശസ്തനായത്. ഈ ഗാനങ്ങള്‍ എഴുതി സംഗീതം നല്കി പാടിയത് സായി ആണ്. ഗായകരായ ടിപ്പുവിന്റെയും ഹരിണിയുടെയും മകനാണ് സായി.
അതേ സമയം സൂര്യ 45 സിനിമയുടെ നിര്‍മ്മാതാക്കളായ ഡ്രീം വാരിയേര്‍സ് പിക്ചേര്‍സാണ് സായി അഭ്യങ്കറിനെ പ്രഖ്യാപിച്ചത്. അതേ സമയം ചിത്രത്തില്‍ ജികെ വിഷ്ണുവാണ് സിനിമോട്ടഗ്രാഫറായി എത്തുന്നത്. അറ്റ്ലി ചിത്രത്തിലെ ക്യാമറമാനായി പ്രശസ്തനായ വിഷ്ണുവിന്റെ ആദ്യത്തെ സൂര്യ ചിത്രമാണിത്.
എആർ റഹ്മാൻ ഏതാനും മാസങ്ങളായി സംഗീതസംവിധാനത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന ഊഹാപോഹങ്ങള്‍ വാര്‍ത്തയാകുന്ന വേളയിലാണ് സൂര്യ 45ല്‍ നിന്നും റഹ്മാന് മാറുന്നത്. എന്നാല്‍ ഈ ഊഹാപോഹങ്ങൾ റഹ്മാന്റെ മക്കള്‍ തള്ളിക്കളഞ്ഞെങ്കിലും, അദ്ദേഹത്തിന് പകരം സായ് അഭ്യങ്കർ വന്നത് ഈ ചര്‍ച്ചയ്ക്ക് വീണ്ടും തുടക്കമിട്ടിട്ടുണ്ട്.
എന്നാല്‍ ഷെഡ്യൂളിംഗിലെ പ്രശ്നങ്ങളാണ് സംഗീത സംവിധായകന് മാറ്റത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. അതേ സമയം കങ്കുവയുടെ വലിയ പരാജയത്തിന് ശേഷം നേരത്ത സൂര്യ 45ന് നിശ്ചയിച്ച ബജറ്റ് നിര്‍മ്മാതാക്കള്‍ കുറച്ചുവെന്നും, അതിനാല്‍ എആര്‍ റഹ്മാന്റെ പ്രതിഫലവും പ്രൊഡക്ഷന്‍ ചിലവും ഈ ബജറ്റില്‍ നില്‍ക്കാത്തതിനാലാണ് ഈ മാറ്റം വരുത്തിയത് എന്നാണ് ചില തമിഴ് സൈറ്റുകള്‍ പറയുന്നത്.
കങ്കുവ ശരിക്കും നേടിയത്?, തകര്‍ന്നടിഞ്ഞോ?, ഒടിടിയില്‍ ട്വിസ്റ്റോ?, പ്രതികരണങ്ങള്‍
വിക്രമിനൊപ്പം കസറാൻ സൂരാജ്, ഒപ്പം എസ് ജെ സൂര്യയും; ത്രസിപ്പിച്ച് ‘വീര ധീര ശൂരൻ’ ടീസർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]