
മാന്നാർ: കണ്ണിൽ മുളകുപൊടി വിതറി വയോധികന്റെ സ്വർണമാല കവർന്നു. മാന്നാർ കൂട്ടംപേരൂർ കുന്നത്തൂർ ക്ഷേത്രത്തിനടുത്ത്
സദൻ ഹെയർ സ്റ്റൈൽ എന്ന സ്ഥാപനം നടത്തുന്ന കുളഞ്ഞിക്കാരാഴ്മ വേളൂർ തറയിൽ സദാശിവന്റെ (74) സ്വർണ്ണ മാലയാണ് മോഷ്ടാവ് അപഹരിച്ചത്.
ഇന്നലെ വൈകിട്ട് 7.30ഓടെ കടയില്‍ ഒറ്റയ്ക്കിരിക്കുകയായിരുന്നു സദാശിവന്. ഈ സമയത്ത് കടയ്ക്കുള്ളിലേക്ക് കയറിയ കള്ളന് സദാശിവന്റെ കണ്ണിലേക്ക് മുളകുപൊടി എറിഞ്ഞ ശേഷം കഴുത്തിൽ കിടന്ന രണ്ടരപ്പവൻ തൂക്കമുള്ള സ്വർണമാല കവർന്ന് കടന്നു കളയുകയായിരുന്നു. മോഷ്ടാവിന്റെ ആക്രമണത്തിൽ പരിക്കേറ്റ സദാശിവൻ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. മാന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചു.
ദേവീക്ഷേത്രത്തിലെ തിരുമുടിയും കണ്ണാടി ബിംബവും കടത്തിക്കൊണ്ടുപോയി ; യുവാവിനെ പിടികൂടി നാട്ടുകാർ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID Adsmanager@newskerala.net