മെല്‍ബണ്‍: ഈ മാസം 26ന് മെല്‍ബണില്‍ തുടങ്ങുന്ന ഇന്ത്യയും ഓസ്ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിലെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുപോയി. 90000 പേര്‍ക്കിരിക്കാവുന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യ-ഓസ്ട്രേലിയ നാലാം ടെസ്റ്റ് നടക്കുന്നത്. എല്ലാവര്‍ഷവും ക്രിസ്മസിന് പിറ്റേന്ന് നടക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിൽ അഷസ് പരമ്പരക്കല്ലാതെയുള്ള ഒരു മത്സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും ചരിത്രത്തിലാദ്യമായാണ് മുഴുവനായി വിറ്റുപോകുന്നത്. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര കാണാന്‍ ഇത്തവണ പതിവിലും കൂടുതല്‍ കാണികളാണ് എത്തുന്നത്.
അഡ്ലെയ്ഡില് നടന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം മത്സരം കാണാന്‍ 36000 പേരാണ് സ്റ്റേഡിയത്തിലെത്തിയത്. അഡ്ലെയ്ഡിലെ 12 വര്‍ഷ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും കാണികള്‍ ഒരു ടെസ്റ്റ് മത്സരം കാണാനെത്തുന്നത്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റിനും റെക്കോര്‍ഡ് കാണികളാണ് സ്റ്റേഡിയത്തിലെത്തിയത്. പെര്‍ത്തില്‍ ആദ്യ ദിനം മാത്രം 31,302 പേര് സ്റ്റേഡിയത്തിലെത്തിയപ്പോള്‍ രണ്ടാം ദിനം 32,368 പേരാണ് മത്സരം കാണാനെത്തിയത്. ഇന്ത്യ ജയിച്ച മത്സരം കാണാനായി ആകെ 96,463 പേര് സ്റ്റേഡിയത്തിലെത്തി.
ചിത്രം വ്യക്തമായി, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യക്ക് മുന്നിലുള്ള വഴികൾ ഇങ്ങനെ
അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരം ജയിച്ച് ഓസ്ട്രേലിയ പരമ്പര സമനിലയാക്കിയിരുന്നു. 14ന് ബ്രിസ്ബേനിലാണ് മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താന്‍ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്ക് വിജയം അനിവാര്യമാണ്.
ഓസ്ട്രേലിയക്കെതിരായ നിലവിലെ പരമ്പരയില്‍ ഇനി ഒരു ടെസ്റ്റില്‍ തോറ്റാല്‍ പോലും ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ ഏതാണ്ട് അവസാനിക്കും. ഓസ്ട്രേലിയക്കെതിരെ അവശേഷിക്കുന്ന മൂന്ന് ടെസ്റ്റും ജയിച്ച് 4-1ന് പരമ്പര സ്വന്തമാക്കിയാല്‍ ഇന്ത്യക്ക് മറ്റ് ടീമുകളുടെ മത്സരഫലം ആശ്രയിക്കാതെ തന്നെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടാനാവും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]