
തൃശ്ശൂര്‍:ആന എഴുന്നള്ളിപ്പ് നിയന്ത്രണത്തില്‍ ഉത്തരവിട്ട ജഡ്ജിമാർക്കെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പൂരപ്രേമി സംഘം പരാതി നൽകി.: ഹൈക്കോടതി ഡിവിഷൻ ബഞ്ചിലെ ജഡ്ജിമാർക്ക് എതിരെയാണ് പരാതി .മൃഗസംരക്ഷണ സംഘടനയായ ‘ പെറ്റ’യുടെ അഭിഭാഷകനായിരുന്നു ഹൈക്കോടതി ജഡ്ജി പി.ഗോപിനാഥെന്ന് പരാതിയില്‍ പറഞ്ഞു.ആന എഴുന്നള്ളിപ്പ് കേസ് മറ്റൊരു ബഞ്ചിലേയ്ക്ക് മാറ്റണം.കേരളത്തിലെ ആചാര പെരുമ തകർക്കാൻ വിദേശ ഗൂഢാലോചനയുണ്ടെന്നും പൂര പ്രേമി സംഘം ആരോപിച്ചു
ആന എഴുനള്ളിപ്പ് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂരിൽ പൂരപ്രേമി സംഘം ഏകദിന ഉപവാസം തുടങ്ങി.തൃശ്ശൂർ പൂരം ഇലഞ്ഞിത്തറ മേള പ്രമാണി കിഴക്കൂട്ട് അനിയന്മാരാർ ഉപവാസത്തിന്റെ ഭാഗമാണ് . കഴിഞ്ഞദിവസം തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടെ നേതൃത്വത്തിൽ തൃശ്ശൂരിൽ ആചാര സംരക്ഷണ കൂട്ടായ്മ വിളിച്ചിരുന്നു. ജില്ലയിലെ വിവിധ ക്ഷേത്രം ഭാരവാഹികൾ കൂട്ടായ്മയുടെ ഭാഗമായിരുന്നു . ആന എഴുന്നുള്ളിപ്പിന് നിയമ ഭേദഗതി കൊണ്ടുവരണമെന്ന് സംസ്ഥാന സർക്കാരിനോടും വെടിക്കെട്ടിന് ഇളവ് വേണമെന്ന കേന്ദ്ര സർക്കാരിനോടും പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]