
സൂറത്ത്: വിവാഹ പാർട്ടിയിലെ ഡിജെ സംഗീതത്തിനൊപ്പം വെടിയുതിർത്തുള്ള ആഘോഷം. ഗുജറാത്തിലെ സൂറത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. വിരുന്നിനെത്തിയ അതിഥികളുടെ പരാതിയിൽ ബന്ധുവിന്റെ വിവാഹത്തിന് എത്തിയ യുവാവ് അറസ്റ്റിൽ. സൂറത്തിലെ ഡിൻഡോലിയിലാണ് സംഭവം. വിവാഹ പാർട്ടിയിൽ നൃത്തം ചെയ്തുകൊണ്ടിരുന്ന രണ്ട് അതിഥികൾക്കാണ് സംഭവത്തിൽ പരിക്കേറ്റത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് വെടിവയ്പ് നടന്നത്.
ഡാനിഷ് കേക്ക് ഷോപ്പ് ഉടമയും ബിജെപി പ്രവർത്തകനുമായ ഉമേഷ് തിവാരി എന്നയാളെ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്തു. ലൈസൻസുള്ള തോക്കാണ് ഇയാൾ ഡിജെ പാർട്ടിയിൽ ആവേശം കൂടിയപ്പോൾ പ്രയോഗിച്ചത്. അഞ്ച് റൌണ്ട് വെടിയാണ് ഇയാൾ ഉതിർത്തത്. സന്തോഷ് ദുബെ, വിരേന്ദ്ര വിശ്വകർമ എന്നിവർക്കാണ് വെടിവയ്പിൽ പരിക്കേറ്റത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. വെടിയേറ്റ് ഒരാൾ നിലത്ത് വീണ ശേഷവും വെടിയുതിർക്കുന്നത് യുവാവ് തുടരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
പരിക്കേറ്റവർ നിലവിളിക്കുന്നതിനിടയിലും യുവാവ് തോക്ക് പ്രദർശിപ്പിക്കുന്നത് തുടരുകയായിരുന്നു. പൊതുവിടത്ത് വെടിയുതിർത്തതിനും ആയുധം പ്രദർശിപ്പിച്ചതിനുമാണ് യുവാവ് അറസ്റ്റിലായിട്ടുള്ളത്. ഇയാളുടെ റിവോൾവറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഉത്തർ പ്രദേശ് സ്വദേശിയായ ഉമേഷ് തിവാരി വർഷങ്ങളായി സൂറത്തിലാണ് താമസിക്കുന്നത്. അടുത്തിടെ വാർഡ് തെരഞ്ഞെടുപ്പിൽ ഉമേഷ് മത്സരിച്ചിരുന്നത്. പതിവായി ഇയൾ നടക്കുന്നത് തോക്കുമായി നടക്കുന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]