
തിരുവനന്തപുരം : യുവജനങ്ങള്‍ക്കിടയിലെ തൊഴില്‍ സമ്മര്‍ദ്ദവും തുടര്‍ന്നുള്ള മാനസിക പ്രശ്നങ്ങളും ആത്മഹത്യാപ്രവണതയും സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തുന്നതിനായി യോഗ്യതയും പ്രവര്‍ത്തി പരിചയവുമുള്ള സന്നദ്ധരായിട്ടുള്ള സൈക്കോളജി/സോഷ്യല്‍ വര്‍ക്ക് പി.ജി. വിദ്യാര്‍ത്ഥികളില്‍ നിന്നും സംസ്ഥാന യുവജന കമ്മീഷന് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ മാസം അവസാനത്തോടെ മാനസികാരോഗ്യ വിദഗ്ധരുടെയും അനുബന്ധ വിഷയത്തില്‍ പ്രാവീണ്യമുള്ള അദ്ധ്യാപകരുടെയും നേതൃത്വത്തിൽ പഠനം നടത്തും. പഠനത്തിന്റെ കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടായി സര്‍ക്കാരിനു സമര്‍പ്പിക്കും. താല്പര്യമുള്ളവര് 2024 ഡിസംബര്‍ 18 ന് മുന്‍പ് ksyc.kerala.gov.in നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോം മുഖേന അപേക്ഷിക്കണം.
എഴുത്ത് പരീക്ഷയില്ല, 2 ലക്ഷം രൂപ പ്രതിമാസ ശമ്പളം ; ദേശീയപാതാ അതോറിറ്റിയില്‍ മാനേജര്‍ പോസ്റ്റില്‍ ഒഴിവുകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]