
എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുന്നതിന് മുമ്പ് ദൈവാനുഗ്രഹം തേടണമെന്ന് കുട്ടിക്കാലത്ത് തങ്ങളുടെ വീടുകളില്‍ നിന്നും കേള്‍ക്കാത്തവര്‍ വളരെ കുറവായിരിക്കും. പ്രായമായാലും നമ്മളില്‍ പലരും, പലപ്പോഴും എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് ദൈവാനുഗ്രഹം തേടുന്നു. മറ്റ് ചിലര്‍ കൂറച്ചു കൂടി കടന്ന് പൂജകളും വഴിപാടുകളും നേരുന്നു. ചെയ്യുന്ന തൊഴിൽ തടസങ്ങളില്ലാതെ പൂര്‍ത്തിയാക്കാനുള്ള ആത്മവിശ്വാസം നല്‍കാനോ അതുമല്ലെങ്കില്‍ ഒരു അതീന്ദ്രിയ ശക്തി നമ്മെ അപകടങ്ങളിൽ നിന്നും രക്ഷപ്പെടുത്തുമെന്നോ ഉള്ള വിശ്വാസമോ ആണ് ഇതിന്റെ അടിസ്ഥാനം.
മോഷ്ടാക്കളിലും ഇത്തരമൊരു വിശ്വസമുണ്ടെന്ന് പലരും കേട്ടിട്ടുണ്ടാകും. എന്നാല്‍, ഒരു മോഷ്ടാവിന്റെ അത്തരമൊരു പ്രവര്‍ത്തി മുകളിലിരുന്ന മറ്റൊരാള്‍ കണ്ടുപിടിച്ചു. മറ്റാരുമല്ല. അതൊരു സിസിടിവിയായിരുന്നു. പിന്നാലെ, ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും വൈറലായി. നിരവധി വാര്‍ത്താ പോർട്ടലുകളുടെ സമൂഹ മാധ്യമ അക്കൌണ്ടുകളില്‍ നിന്നും വീഡിയോ പങ്കുവയ്ക്കപ്പെട്ടു.
കരച്ചിലും പിഴിച്ചിലും പണ്ട്; വിവാഹ വേദിയിലേക്ക് ആടിപ്പാടി വരുന്ന വധുവിന്റെ വീഡിയോ വൈറല്‍
चोरी करने से पहले भगवान से लिया आशीर्वाद : Madhya Pradesh में Rajgarh जिले में एक चोर ने एक पेट्रोल पंप के कार्यालय में घुसकर लगभग 1.6 लाख रूपए चुराए #viralvideo #MadhyaPradesh #MPNews pic.twitter.com/KJcUyq48yz
— Webdunia Hindi (@WebduniaHindi) December 8, 2024
യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ മോഷണം, പരാതി നൽകിയിട്ടും ഇൻഡിഗോ നടപടിയെടുത്തില്ലെന്ന യുവതിയുടെ കുറിപ്പ് വൈറൽ
‘മോഷണത്തിന് മുമ്പ് ദൈവാനുഗ്രഹം തേടുന്നത് കാണൂ, മധ്യപ്രദേശിലെ രാജ്ഗഢ് ജില്ലയിലെ ഒരു പെട്രോള്‍ പമ്പിന്റെ ഓഫീസ് തകർത്ത് 1.6 ലക്ഷം രൂപ മോഷ്ടിക്കുന്ന കള്ളന്’, വെബ്ദുനിയാ ഹിന്ദി എന്ന എക്സ് അക്കൌണ്ടില്‍ നിന്നും വീഡിയോ പങ്കുവച്ചു കൊണ്ട് കുറിച്ചു. പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഒരു ഓഫീസ് റൂമിലേക്ക് മുഖം മൂടി ധരിച്ച ഒരാള്‍ കയറിവരുന്നത് കാണാം. പിന്നാലെ ഇയാള്‍ മേശപ്പുറത്തിരിക്കുന്ന ദൈവങ്ങളുടെ ചിത്രങ്ങൾ കാണുന്നു. ഒരു നിമിഷം അയാള്‍ ആ ദൈവ ചിത്രങ്ങള്‍ക്ക് മുന്നില്‍ കൈകൂപ്പി തലകുനിച്ച് നില്ക്കുന്നു. ശേഷം ആ മേശപ്പുറം തൊട്ട് തൊഴുന്നു.
ഇതിന് ശേഷമാണ് മോഷ്ടാവ് മുറിയാകെ പരിശോധിക്കുന്നതും സിസിടിവി കണ്ടെത്തുന്നതും. സിസിടിവി തകർക്കാനുള്ള മോഷ്ടാവിന്റെ ആദ്യ ശ്രമം പക്ഷേ, പരാജയപ്പെടുന്നു. പിന്നാലെ, മുറി മുഴുവനും പണത്തിനായി പരിശോധിക്കുന്ന ഇയാള്‍ ഒരു മേശവലിപ്പ് വലിച്ച് തുറക്കാന്‍ ശ്രമിക്കുന്നിടത്ത് വീഡിയോ അവസാനിക്കുന്നു.അതേസമയം കള്ളനെ പോലീസ് പിടികൂടിയോ എന്ന് കുറിപ്പുകളില്ല. കഴിഞ്ഞ ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം നടന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മച്ചൽപൂർ പോലീസ് സ്റ്റേഷൻ സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
‘സ്വയം പരസ്യ ബോർഡുകളാകുന്ന മനുഷ്യര്‍’; ജീവിക്കാനായി എന്തൊക്കെ വേഷം കെട്ടണമെന്ന് സോഷ്യല്‍ മീഡിയ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]