
ദില്ലി: ‘ഖാർഗ ‘ എന്ന എയ്റോസ്റ്റാറ്റ് സംവിധാനം വികസിപ്പിച്ചെടുത്ത് ഇന്ത്യൻ സൈന്യം. ഇൻ്റലിജൻസ്, നിരീക്ഷണ ആവശ്യങ്ങൾക്കായി വിന്യസിക്കാൻ കഴിവുള്ള ഒരു കാമികേസ് ഡ്രോണാണ് സൈന്യം വികസിപ്പിച്ചത്. വെറും 30,000 രൂപ ചെലവിലാണ് ഖാർഗ ഡ്രോണുകൾ വികസിപ്പിച്ചതെന്നും സൈന്യം അറിയിച്ചു.
സെക്കൻഡിൽ 40 മീറ്റർ വേഗതയുള്ള ഭാരം കുറഞ്ഞ ഡ്രോണാണ് ഖാർഗ. 700 ഗ്രാം വരെ സ്ഫോടകവസ്തുക്കൾ വഹിക്കാൻ കഴിയുന്ന ഇതിൽ ജിപിഎസ്, നാവിഗേഷൻ സംവിധാനം, ഒന്നര കിലോമീറ്റർ ദൂരപരിധിയുള്ള ഹൈഡെഫനിഷൻ ക്യാമറ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ശത്രുവിന്റെ വൈദ്യുതകാന്തിക സ്പെക്ട്രം ജാമിംഗിനുള്ള കൗണ്ടർ മെഷർ സംവിധാനവും ഡ്രോണിലുണ്ട്. ശത്രുവിനെ ലക്ഷ്യമിട്ട് തകർക്കാൻ സാധിക്കുന്ന ചാവേർ ഡ്രോണാണ് ഖാർഗ. റഡാർ പരിധിയിലും ഖാർഗയെ കണ്ടെത്താനാകില്ല. റഷ്യ-ഉക്രെയ്ൻ യുദ്ധത്തിലും സമാനമായ ഡ്രോണുകൾ ഉപയോഗിച്ചിരുന്നു. നാഷണൽ എയ്റോസ്പേസ് ലബോറട്ടറീസ് (എൻഎഎൽ) 1,000 കിലോമീറ്റർ വരെ പറക്കാൻ ശേഷിയുള്ള ഡ്രോണുകൾ വികസിപ്പിച്ചത്.
രണ്ടാം ലോക മഹായുദ്ധത്തിൽ ജാപ്പനീസ് പൈലറ്റുമാർ തങ്ങളുടെ വിമാനങ്ങൾ സഖ്യസേനയുടെ കപ്പലുകളിലും വിമാനങ്ങളിലും ഇടിച്ചുകയറ്റി ചാവേർ ആക്രമണം നടത്തിയതിൽനിന്നാണ് കാമികേസ് എന്ന പേരുവന്നത്. ഇന്ത്യയുടെ തദ്ദേശീയ കൌണ്ടർ അൺമാൻഡ് ഏരിയൽ സംവിധാനമായ (സി-യുഎഎസ്) ‘ദ്രോണം’ ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്) പഞ്ചാബിലെ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിൽ 55 ശതമാനം ഡ്രോണുകൾ വിജയകരമായി നിർവീര്യമാക്കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിരുന്നു.
Asianet News Live
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]